കുന്നംകുളത്തും ഹൈലൈറ്റിന്‍റെ ലോകോത്തര ഷോപ്പിങ് മാൾ
text_fieldsകുന്നംകുളം: തൃശൂർ ജില്ലയിലെ കുന്നംകുളത്ത് ലോകോത്തര ഷോപ്പിങ്-എന്റർടെയ്ൻമെന്റ് മാളാകാൻ ഹൈലൈറ്റ് സെന്റർ ഒരുങ്ങുന്നു. 6.5 ലക്ഷം ചതുരശ്രയടി വലിപ്പത്തിൽ മാൾ വരുന്നതോടെ കുന്നംകുളത്തെ പ്രധാന ആകർഷണമായി ഹൈലൈറ്റ് സെന്റർ മാറും. സംസ്ഥാനത്തെ ടിയർ 2, ടിയർ 3 നഗരങ്ങളിലെ ഷോപ്പിങ് അനുഭവം അത്യാധുനികമാക്കുന്നതിന്റെ ഭാഗമായി ഹൈലൈറ്റ് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ പദ്ധതിയാണ് കുന്നംകുളം ഹൈലൈറ്റ് സെന്റർ.
കുന്നംകുളത്ത് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹൈലൈറ്റ് സെന്ററിന്റെ നിർമാണോദ്ഘാടനം ഫെബ്രുവരി ഒന്നിന് നടക്കും. അത്യാധുനിക ഇടത്തരം ഷോപ്പിങ് മാളാണ് ഇവിടെ ഒരുങ്ങുന്നത്. വിവിധ ദേശീയ അന്തർദേശീയ ബ്രാൻഡുകളോടെ അന്താരാഷ്ട്ര ഷോപ്പിങ് അനുഭവം ലഭ്യമാകും. മുപ്പത്തി നാലായിരം ചതുരശ്ര അടിയിൽ ഹൈപ്പർ മാർക്കറ്റ്, വിശാലമായ ഫുഡ്കോർട്ട്, അഞ്ച് സ്‌ക്രീനുകളുമായി ഹൈലൈറ്റ് ഗ്രൂപ്പിന്റെ പലാക്സി സിനിമാസ് മൾട്ടി-പ്ലെക്സ് തിയറ്റർ, ഇരുപതിനായിരം ചതുരശ്ര അടി വലുപ്പത്തിലുള്ള എന്റർടെയ്ൻമെന്റ് സെന്റർ, സന്ദർശകർക്കായി എണ്ണൂറോളം വാഹനങ്ങൾ ഉൾക്കൊള്ളുന്ന പാർക്കിങ് സൗകര്യം ഉൾപ്പെടെ നിരവധി പ്രത്യേകതകൾ ഹൈലൈറ്റ് സെന്ററിനുണ്ടാകും.
ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ചതും വിശ്വാസ്യതയുമുള്ള റിയൽ എസ്റ്റേറ്റ് കമ്പനിയാണ് ഹൈലൈറ്റ് ഗ്രൂപ്പ്. വളരെ ചെറിയ കാലയളവിനുള്ളിൽ തന്നെ നിരവധി ലോകോത്തര നിലവാരത്തിലുള്ള പദ്ധതികൾ കേരളത്തിലുടനീളം നടപ്പാക്കാൻ ഗ്രൂപ്പിന് സാധിച്ചു. വലിയ നഗരങ്ങൾ, ഇടത്തരം നഗരങ്ങൾ, ചെറുപട്ടണങ്ങൾ എന്നിങ്ങനെ തരംതിരിച്ചാണ് മാളുകൾ നിർമിക്കുന്നത്. കൊച്ചി വെലിങ്ടൺ ദ്വീപിൽ ഉയരുന്ന വാട്ടർ ഫ്രണ്ട് ഡെവലപ്മെന്റ്- ‘ഹൈലൈറ്റ് ബൊലെവാഡ്’, ചെമ്മാട് ‘ഹൈലൈറ്റ് കൺട്രിസൈഡ്’ തുടങ്ങിയ പദ്ധതികളുടെ നിർമാണം ഉടൻ പൂർത്തിയാകും. കൂടാതെ നിലമ്പൂരിലും മണ്ണാർകാടും ‘ഹൈലൈറ്റ് സെന്ററിന്റെ’ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു.
വാർത്തസമ്മേളനത്തിൽ ഹൈലൈറ്റ് ഗ്രൂപ്പ് സി.ഇ.ഒ അജിൽ മുഹമ്മദ് സംസാരിക്കുന്നു. ഡയറക്ടർ നിമ സുലൈമാൻ, ഹൈലൈറ്റ് പ്രോപ്പർട്ടീസ് സി.ഇ.ഒ മുഹമ്മദ് ഷഫീഖ്, ഹൈലൈറ്റ് ഗ്രൂപ്പ് കോർപറേറ്റ് ഹെഡ് സോനൽ സതീഷ് എന്നിവർ സമീപം
അത്യാധുനിക ഷോപ്പിങ് ഡെസ്റ്റിനേഷനായ ഹൈലൈറ്റ് സെന്റർ നഗരത്തിന്റെ സാമ്പത്തിക വളർച്ചക്ക് ഗണ്യമായ സംഭാവന ചെയ്യും എന്നതിൽ ഉറപ്പുണ്ട്. കുന്നംകുളത്തെ റീട്ടെയിൽ ലാൻഡ്‌സ്‌കേപ്പിനെ പൂർണമായി മാറ്റാനാണ് ഹൈലൈറ്റ് സെന്റർ ലക്ഷ്യമിടുന്നതെന്നും ഹൈലൈറ്റ് ഗ്രൂപ്പ് സി.ഇ.ഒ അജിൽ മുഹമ്മദ് പറഞ്ഞു.
മികവ് എന്നത് മെട്രോപൊളിറ്റൻ നഗരങ്ങളിൽ മാത്രം ഒതുങ്ങാതെ കുന്നംകുളം പോലെയുള്ള ടിയർ 3 നഗരങ്ങളിലെ സാധ്യതകൾ മനസ്സിലാക്കി സമാനതകളില്ലാത്ത ഷോപ്പിങ്-വിനോദ അനുഭവങ്ങൾ ഉറപ്പുവരുത്തുകയാണ് ഹൈലൈറ്റ് ചെയ്യുന്നതെന്നും ഷോപ്പിങ്ങിലും വിനോദത്തിലും വിപ്ലവം സൃഷ്ടിക്കാനുള്ള ഹൈലൈറ്റ് ഗ്രൂപ്പിന്റെ യാത്ര തുടർന്നുകൊണ്ടിരിക്കുമെന്നും ഹൈലൈറ്റ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ പി. സുലൈമാൻ പറഞ്ഞു.
ഫോക്കസ് മാളിലൂടെ സംസ്ഥാനത്തെ ആദ്യത്തെ ഷോപ്പിങ് മാൾ മലയാളിക്ക് മുന്നിൽ അവതരിപ്പിച്ചത് ഹൈലൈറ്റ് ഗ്രൂപ്പാണ്. കേരളത്തിലെ രണ്ടാമത്തെ വലിയ മാളായ കോഴിക്കോട്ടെ ഹൈലൈറ്റ് മാളും എട്ടു ലക്ഷം ചതുരശ്ര അടിയിൽ ഉയർന്ന തൃശൂർ ജില്ലയിലെ ഏറ്റവും വലിയ മാളും ഗ്രൂപ്പിന്റെ ഏറ്റവും മികച്ച പദ്ധതികളാണ്. വലിയ ഇന്റഗ്രേറ്റഡ് ടൗൺഷിപ്പുകളിലൊന്നായ ഹൈലൈറ്റ് സിറ്റി കോഴിക്കോട് അവതരിപ്പിച്ചതും ഹൈലൈറ്റാണ്.
ഹോസ്പിറ്റൽ, സ്‌കൂൾ, ബിസിനസ് പാർക്ക്, മൾട്ടി-പ്ലെക്സ് തിയറ്റർ, കഫേ ചെയിൻ തുടങ്ങിയ സംരംഭങ്ങളും ഗ്രൂപ്പിന്റെ പ്രധാന നാഴികകല്ലുകളാണ്. തൃശൂർ ഹയാത്തിൽ നടന്ന വാർത്തസമ്മേളനത്തിൽ ഹൈലൈറ്റ് ഗ്രൂപ്പ് സി.ഇ.ഒ അജിൽ മുഹമ്മദ്, ഹൈലൈറ്റ് പ്രോപ്പർട്ടീസ് സി.ഇ.ഒ മുഹമ്മദ് ഷഫീഖ്, ഹൈലൈറ്റ് ഗ്രൂപ്പ് ഡയറക്ടർ നിമ സുലൈമാൻ, ഹൈലൈറ്റ് ഗ്രൂപ്പ് കോർപറേറ്റ് ഹെഡ് സോനൽ സതീഷ് തുടങ്ങിയവർ പങ്കെടുത്തു.