ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്ന പ്രതി പിടിയിൽ
text_fieldsമുഹമ്മദ് അഷ്റഫ്
കുന്ദമംഗലം: ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതെ വിദേശത്തേക്ക് കടന്ന അടിപിടി കേസിലെ പ്രതി കുന്ദമംഗലം പതിമംഗലം സ്വദേശി ആമ്പ്രമ്മൽ വീട്ടിൽ മുഹമ്മദ് അഷ്റഷ് (32) കുന്ദമംഗലം പൊലീസിന്റെ പിടിയിലായി. 2015 നവംബറിൽ പതിമംഗലത്തുവെച്ച് കുന്ദമംഗലം സ്വദേശിയായ ബാലനെയും സുഹൃത്തിനെയും രാഷ്ട്രീയ വിരോധത്താൽ പ്രതി അടിച്ച് പരിക്കേൽപിക്കുകയായിരുന്നു. തുടർന്ന് ഈ കേസിൽ അറസ്റ്റിലാകുകയും ശേഷം ജാമ്യത്തിലിറങ്ങിയ പ്രതി കോടതിയിൽ ഹാജരാകാതെ വിദേശത്തേക്ക് കടന്നുകളയുകയുമായിരുന്നു. കുന്ദമംഗലം പൊലീസ് ലുക്കൗട്ട് സർട്ടിഫിക്കറ്റ് പുറപ്പെടുവിച്ചത് പ്രകാരം കണ്ണൂർ എയർപോർട്ടിൽ വന്നിറങ്ങിയ പ്രതിയെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെക്കുകയും കുന്ദമംഗലം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കിരണിന്റെ നിർദേശപ്രകാരം എസ്.സി.പി.ഒ സച്ചിത്ത്, സി.പി.ഒമാരായ ശ്യാം, അഖിൽ പുതാളത്ത് എന്നിവർ ചേർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി.


