Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Oct 2026 7:36 AM GMT Updated On
date_range 24 Oct 2026 7:36 AM GMTമദ്യം വാങ്ങി നൽകാത്തതിന് യുവാവിനെ ആക്രമിച്ചയാൾ അറസ്റ്റിൽ
text_fieldsകൊടുങ്ങല്ലൂർ: മദ്യം വാങ്ങി നൽകാത്തതിലുള്ള വിരോധത്താൽ കത്തിയെടുത്ത് യുവാവിനെ ആക്രമിച്ച കേസിൽ കാപ്പ കേസ് പ്രതി അറസ്റ്റിൽ. എറിയാട് തരുപീടികയിൽ അൻസൽ (28) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി 7.30ഓടെ കൊടുങ്ങല്ലൂർ ചന്തപ്പുരയിലെ ബാറിൽ മദ്യപിക്കാനെത്തിയ എറണാകുളം ചേരാനെല്ലൂർ തേലക്കാടൻ സന്തോഷ് (47) ആണ് അക്രമത്തിനിരയായത്. താൻ കാപ്പ കേസ് പ്രതിയാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെങ്കിലും സന്തോഷ് മദ്യം വാങ്ങി നൽകാൻ തയാറായില്ല. ഈ വിരോധത്തിലായിരുന്നു അക്രമം. ഇയാൾ ഒമ്പത് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Next Story


