എം.എ. യൂസഫലിയുടെ ജന്മദിനം ആഘോഷിച്ച് കോൺഗ്രസ്
text_fieldsഎം.എ. യൂസഫലിയുടെ പിറന്നാളാഘോഷം ടി.എൻ. പ്രതാപൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു
തൃപ്രയാർ: വ്യവസായി എം.എ. യൂസഫലിയുടെ ജന്മദിനം ജന്മനാടായ നാട്ടികയിൽ മധുരവും ഭക്ഷ്യ ധാന്യ കിറ്റുകളും വിതരണം ചെയ്ത് കോൺഗ്രസ് പ്രവർത്തകർ ആഘോഷിച്ചു. നാട്ടിക പഞ്ചായത്ത് മുൻ അംഗം പി.എം. സിദ്ദീഖ് നേതൃത്വം നൽകി.
യൂസഫലി ജനിച്ചു വളർന്ന കാഞ്ചി തറവാടിെൻറ പരിസരത്താണ് ജന്മദിനം ആഘോഷിച്ചത്. പ്രായമായ അമ്മമാർ കേക്ക് മുറിച്ചു. 150 കുടുംബങ്ങൾക്ക് ഭക്ഷ്യ ധാന്യ കിറ്റുകളുടെ വിതരണം ടി.എൻ. പ്രതാപൻ എം.പി നിർവഹിച്ചു.
പി.എം. സിദ്ദീഖ്, പഞ്ചായത്ത് മുൻ പ്രസിഡൻറ് വി.ആർ. വിജയൻ, നൗഷാദ് ആറ്റുപറമ്പത്ത്, എ.എൻ. സിദ്ധപ്രസാദ്, മധു തനിമ, ടി.വി. ഷൈൻ, കെ.ജെ. ജിൻഷാദ്, റാനിഷ് കെ. രാമൻ, അമരീഷ് ഹരിലാൽ എന്നിവർ സംസാരിച്ചു. പുഷ്പാംഗദൻ ഞായക്കാട്ട്, സുബ്രമുണ്യൻ മന്ത്ര, രഘുനാഥ് നായരുശ്ശേരി, കെ. രാമൻ, സരോജിനി അപ്പുണ്ണി, സുലൈക്ക പോക്കാക്കില്ലത്ത്, റെജി ഭുവനേശ്വരൻ എന്നിവർ പങ്കെടുത്തു.