കുടിവെള്ള ക്ഷാമം പരിഹരിക്കാൻ വൻ പദ്ധതി -ഗീത ഗോപി
text_fieldsനാട്ടിക നിയോജക മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ അന്തിക്കാട് കിഫ്ബി കുടിവെള്ള പദ്ധതി യഥാർഥ്യമാകുന്നു. 34 കോടി രൂപ െചലവിൽ നടപ്പാക്കുന്ന വമ്പൻ പദ്ധതിയാണ് ഒരുങ്ങുന്നത്. അന്തിക്കാട്, താന്ന്യം, പാഴൂർ പഞ്ചായത്തിലെ കുടുംബങ്ങൾക്ക് ഇതിെൻറ പ്രയോജനം ലഭിക്കും. മണ്ഡലത്തിലെ പടിഞ്ഞാറൻ മേഖലയിൽ 28 കോടി രൂപ െചലവിൽ നാട്ടിക കുടിവെള്ള പദ്ധതിയും പ്രവർത്തനം നടന്നുവരുകയാണ്.
ഈ രണ്ട് പദ്ധതിയും നടപ്പായാൽ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുമെന്ന് ഗീത ഗോപി എം.എൽ.എ പറഞ്ഞു. അന്തിക്കാട് ശുദ്ധജല പദ്ധതിനിർമാണം വേഗത്തിൽ പൂർത്തീകരിക്കാനാണ് തീരുമാനം.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.