ചികിത്സ സഹായത്തിനായി സുമനസ്സുകളുടെ സഹായം തേടുന്നു
text_fieldsഅന്തിക്കാട്: വലിയ വാഹനങ്ങൾ ഓടിച്ചിരുന്ന ഡ്രൈവറും കുടുംബവും ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. പുത്തൻപീടിക ആയുർവേദ ആശുപത്രിക്ക് സമീപം താന്ന്യം പഞ്ചായത്ത് അഞ്ചാം വാർഡിൽ പാണപറമ്പിൽ സുനിൽകുമാറാണ് (51) സുമനസ്സുകളുടെ സഹായം തേടുന്നത്. 30 വർഷത്തോളം ബസ് അടക്കമുള്ള ഭാരവാഹനങ്ങൾ ഓടിച്ച് കുടുംബം നയിച്ച സുനിൽകുമാർ ഇപ്പോൾ ചികിത്സാ സഹായത്തിനും ഉപജീവനത്തിനുമായി കേഴുകയാണ്.
2011ൽ ആണ് സുനിൽകുമാറിന് ആദ്യ ഹൃദയസ്തംഭനം ഉണ്ടാകുന്നത്. പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ ആഞ്ചിയോ പ്ലാസ്റ്റി നടത്തി. 2017ൽ രണ്ടാമതും ഹൃദയസ്തംഭനം നേരിട്ടു. തൃശൂർ അമല ആശുപത്രിയിൽ ചിത്സ തേടി മുന്നോട്ട് പോകുന്നതിനിടെയാണ് പ്രമേഹം മൂർഛിച്ച് വലത് കാൽപാദം മുറിച്ച് നീക്കിയത്. പിന്നീട് കാൽ മുട്ടിനു മേലേ വെച്ച് മുറിച്ച് നീക്കേണ്ടി വന്നു. ഇതോടെ തൊഴിലെടുക്കാനാവാതെ കിടപ്പിലായി.
ഇതുവരെ ചികിത്സക്കും മറ്റുമായി വൻ തുക ചെലവായി. കിടപ്പാടം വിൽക്കേണ്ടി വന്നു. ഇപ്പോൾ ഭാര്യാ സഹോദരെൻറ വീട്ടിലാണ് താമസം. വിദ്യാർഥികളായ രണ്ട് മക്കളും ഭാര്യയുമടങ്ങുന്ന സുനിൽകുമാറിെൻറ കുടുംബത്തെ സഹായിക്കാൻ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ ജനകീയചികിത്സ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറ് പി.സി. ശ്രീദേവി, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.ഐ. അബൂബക്കർ തുടങ്ങിയവർ രക്ഷാധികാരികളും മുൻ വാർഡ് അംഗം സുഭദ്ര രവി ചെയർമാനും കെ.വി. ഭാസ്കരൻ കൺവീനറും കെ.ബി. പ്രദീപ്കുമാർ ട്രഷററുമായി 'പി.ജെ. സുനിൽകുമാർ ചികിൽസ സഹായ സമിതി' രൂപവത്കരിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക് പുത്തൻപീടിക ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 0436053000009981, ഐ.എഫ്.എസ് കോഡ്: SIBLOOOO436. ഫോൺ: 9495039534, 9946201401.