നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിൽ
text_fieldsബാബുരാജ്
ഒല്ലൂര്‍: നിരവധി വാഹന മോഷണ കേസുകളിലെ പ്രതിയെ ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മരത്താക്കര സ്വദേശി ചുണ്ടയില്‍ വീട്ടില്‍ ബാബുരാജ് (ബുള്ളറ്റ് ബാബു -44) ആണ് അറസ്റ്റിലായത്.
മരത്താക്കരയില്‍ നിന്നും കുട്ടനെല്ലൂരില്‍ നിന്നും രണ്ട് ബൈക്കുകള്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെകുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് ഇയാള്‍ തമിഴ്നാട് അതിര്‍ത്തിയില്‍ ഉണ്ടെന്ന വിവരം ലഭിച്ചതനുസരിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തൃശൂര്‍, മലപ്പുറം ജില്ലകളിലായി 110ലധികം കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. പ്രതിയ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.