ബാർ ജീവനക്കാരനെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
text_fieldsബിൽബി, സാംസൻ
ഒല്ലൂർ: നടത്തറ ഹമാര ബാറിലെ ജീവനക്കാരനെ ആക്രമിച്ച സംഭവത്തിൽ രണ്ടുപേരെ ഒല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. നടത്തറ മൈനർ റോഡ് കുരിശുപറമ്പിൽ സാംസൻ (35), മൈനാർ റോഡ് അരിമ്പൂർ മുതുക്കൻ വീട്ടിൽ ബിൽബി (29) എന്നിവരാണ് അറസ്റ്റിലായത്. ബാറിൽചെന്ന് പണം നൽകാതെ ബിയർ ചോദിച്ചപ്പോൾ കൊടുക്കാത്തതിലുള്ള ദേഷ്യത്തിൽ ജീവനക്കാരൻ ഗോപിയെ ആക്രമിക്കുകയും വധിക്കുമെന്ന് ഭീക്ഷണിപ്പെടുത്തുകയുമായിരുന്നു. മൈനാർ റോഡിൽ ഇരിക്കുകയായിരുന്ന സമീപവാസിയായ വത്സനെ തലക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
വധശ്രമമടക്കമുള്ള വകുപ്പുകൾ ചേർത്താണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൊലപാതകം, വധശ്രമം അടക്കം 22 ക്രിമിനൽ കേസുകളിൽ സാംസൻ പ്രതിയാണ്. മൂന്നുപ്രാവശ്യം കാപ്പ പ്രകാരം കരുതൽ തടങ്കലിലായിരുന്നു. രണ്ടുമാസം മുമ്പാണ് ജയിലിൽനിന്ന് ഇറങ്ങിയത്. ബിൽബിയും ഒല്ലൂർ സ്റ്റേഷനിലെ ഗുണ്ട ലിസ്റ്റിൽപെട്ടയാണ്. നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ട്.