Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightOllurchevron_rightലഹരി മരുന്നും...

ലഹരി മരുന്നും ആയുധങ്ങളുമായി അഞ്ചുപേർ പിടിയിൽ

text_fields
bookmark_border
ലഹരി മരുന്നും ആയുധങ്ങളുമായി അഞ്ചുപേർ പിടിയിൽ
cancel

ഒല്ലൂർ: ഓപറേഷൻ തൂഫാന്റെ ഭാഗമായി നടന്ന റെയ്ഡിൽ രാസലഹരിയും വിൽപന നടത്തുന്നതിനായി ഉപയോഗിക്കുന്ന അനുബന്ധ ഉപകരണങ്ങളുമായി അഞ്ച് പേർ ഒല്ലൂർ പൊലീസിന്റെ പിടിയിലായി. മണ്ണുത്തി ഫ്രെനി ഫ്രാൻസിസ് (34), അമ്മാടം അനൂപ് (30), കോടന്നൂർ ജഗൻ (21), അമ്മാടം പള്ളിപ്പുറം അജുൻ (31), ഫോർട്ട് കൊച്ചി ഷാമിൽ ഷാജഹാൻ (29) എന്നിവരാണ് അറസ്റ്റിലായത്.

ഇവരുടെ പക്കൽനിന്ന് ലിപ് ലോക്ക് കവറുകൾ, മുഖംമൂടി, പെപ്പർ സ്പ്രേ, ഇലട്രോണിക് തുലാസ്, രസലഹരി വസ്തുക്കൾ, ആയുധങ്ങൾ എന്നിവ പിടികൂടി.നടത്തറയിൽ പ്രവർത്തിക്കുന്ന കാർ വർക് ഷോപ്പിന്റെ മറവിൽ ലഹരിവിൽപനയും ഉപയോഗവും നടക്കുന്നതായി വിവരം ലഭിച്ചിരുന്നു. പിടിയിലായവരിൽ വർക് ഷോപ്പ് ഉടമയും ഡാൻസ് മാസ്റ്ററും ഉൾപ്പെടും.

Show Full Article
TAGS:Operation Toofan drug bust police arrest synthetic drugs Crime News 
News Summary - Five people arrested with drugs and weapons
Next Story