Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightOllurchevron_rightപുത്തൂർ സുവോളജിക്കല്‍...

പുത്തൂർ സുവോളജിക്കല്‍ പാര്‍ക്ക് ജനങ്ങള്‍ക്കായി തുറന്നു

text_fields
bookmark_border
പുത്തൂർ സുവോളജിക്കല്‍ പാര്‍ക്ക് ജനങ്ങള്‍ക്കായി തുറന്നു
cancel
camera_alt

പുത്തൂർ സുവോളജിക്കൽ പാർക്ക്‌ പൊതുജനങ്ങൾക്ക് തുറന്ന ശേഷം പാർക്ക്‌

സന്ദർശിക്കുന്ന മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, കെ. രാജൻ, ജില്ല പഞ്ചായത്ത്

പ്രസിഡന്റ് മേരി തോമസ് തുടങ്ങിയവർ

ഒല്ലൂര്‍: നിര്‍മാണം പൂര്‍ത്തിയായി മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ ഉദ്ഘാടനം നിർവഹിച്ച തൃശൂർ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് സന്ദര്‍ശകര്‍ക്ക് വനം മന്ത്രി എ.കെ. ശശീന്ദ്രൻ തുറന്ന് കൊടുത്തു. ശനിയാഴ്ച രാവിലെ എട്ടിന് മന്ത്രി എ.കെ. ശശീന്ദ്രനും മന്ത്രി കെ. രാജനും ചേര്‍ന്ന് കൗണ്ടറില്‍നിന്ന് ആദ്യ ടിക്കറ്റെടുത്ത് ഇവിടെ ഒരുക്കിയ ഇലക്ട്രിക് ബസില്‍ പാര്‍ക്ക് ചുറ്റിക്കണ്ടു.

തുടര്‍ന്ന് സന്ദര്‍ശകരായി എത്തിയവര്‍ക്കും ടിക്കറ്റ് വിൽപന ആരംഭിച്ചു. ഞായറാഴ്ചയും പാര്‍ക്ക് സന്ദര്‍ശിക്കാൻ അവസരമുണ്ട്. തിങ്കളാഴ്ച അവധിയാണ്. ടിക്കറ്റ് നിരക്ക് 100 രൂപ. 12 വയസ്സ് വരെ കുട്ടികള്‍ക്ക് 30 രൂപയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 50 രൂപയുമാണ്. ഭിന്നശേഷിക്കാര്‍ക്ക് പ്രവേശനം സൗജന്യം. ഇലക്ട്രിക് ബസില്‍ പോകാൻ 50 രൂപയും കുട്ടികൾക്ക് 25 രൂപയുമാണ് നിരക്ക്.

Show Full Article
TAGS:Local News Puthur zoological park Thrissur 
News Summary - Puthur Zoological Park opens to the public
Next Story