ആനക്കൊമ്പുമായി രണ്ടുപേർ പിടിയിൽ
text_fieldsജിബിൻ,ലിബിൻ
ഒല്ലൂർ: കണ്ണൂർ ഇരട്ടിയിൽനിന്ന് കടത്തിയ രണ്ട് ആനക്കൊമ്പുകളുമായി ചാലക്കുടി സ്വദേശികളായ രണ്ടുപേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ തൃശൂരിൽനിന്ന് പിടികൂടി. ചാലക്കുടി മാരാംകോട് സ്വദേശികളായ കുറ്റിചിറ വിതയത്ത് വീട്ടിൽ ജിബിൻ (41), പൊന്നാരി വീട്ടിൽ ലിബിൻ (32) എന്നിവരാണ് പിടിയിലായത്.
ആനക്കൊമ്പ് കടത്തിക്കൊണ്ടുവരാൻ ഉപയോഗിച്ച എർട്ടിഗ വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്കൊപ്പം ഉണ്ടായിരുന്ന രണ്ട്കൈ സ്വദേശി തട്ടകം ഡേവിസ്, കണ്ണൂർ ഇരട്ടി സ്വദേശി റെജി, ചാലക്കുടി സ്വദേശി ജ്യോതിഷ് എന്നിവർ സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ സമീപത്തുനിന്നാണ് പ്രതികളെ വനം ഇന്റലിജൻസ് പിടികൂടിയത്. തുടർനടപടികൾക്കായി ഇവരെ മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൈമാറി.
പ്രതികളെ മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷനിൽ പട്ടിക്കാട് റേഞ്ച് ഓഫിസർ എ.സി. പ്രജി, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എം. ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.


