ഓപറേഷൻ ഗ്രേ ഹണ്ട്; ഒളിവിൽ കഴിഞ്ഞ 187 പ്രതികളെ അറസ്റ്റ് ചെയ്തു
text_fieldsഇരിങ്ങാലക്കുട: തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിർദേശപ്രകാരം നടത്തിയ ഓപറേഷൻ ഗ്രേ ഹണ്ടിന്റെ ഭാഗമായി ഒക്ടോബർ 23, 24 തീയതികളിൽ തൃശൂർ റൂറൽ ജില്ല പരിധിയിലുടനീളം നടത്തിയ പ്രത്യേക പരിശോധനയിൽ കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞിരുന്ന 187 പ്രതികളെ അറസ്റ്റ് ചെയ്ത് വിവിധ കോടതികളിൽ ഹാജരാക്കി.
ഇതിൽ ജാമ്യമില്ലാ വാറണ്ടിൽ ഹാജരാകാതെ മുങ്ങി നടന്നിരുന്ന 165 പ്രതികളും കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച ജാമ്യമില്ലാ വാറണ്ടുള്ള 19 പ്രതികളും കോടതിയുടെ ശിക്ഷാവിധി അനുസരിക്കാതെ മുങ്ങി നടന്നിരുന്ന ജാമ്യമില്ലാ വാറണ്ടുള്ള മൂന്നു പ്രതികളും ഉൾപ്പെടുന്നു. മൂന്നു പ്രതികൾ റിമാൻഡിലും ആയിട്ടുണ്ട്.
ചാലക്കുടി ഡിവൈ.എസ്.പി പി.സി. ബിജുകുമാർ, കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി വി.കെ. രാജു, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി സി.എൽ. ഷാജു, ഇൻസ്പെക്ടർമാരായ എം.കെ. ഷാജി (മതിലകം), ബിജു (കയ്പമംഗലം), ജിനേഷ് (ഇരിങ്ങാലക്കുട), ഷാജൻ (ചേർപ്പ്), ബൈജു (കാട്ടൂർ), സരിൻ (അന്തിക്കാട്), സജീവ് (ചാലക്കുടി), ദാസ് (കൊടകര), അനിൽകുമാർ (വലപ്പാട്), അമൃതരംഗൻ (കൊരട്ടി), ഷൈജു (വാടാനപ്പള്ളി), കൃഷ്ണൻ (വെള്ളിക്കുളങ്ങര), മനോജ് (വരന്തരപ്പള്ളി), ആദംഖാൻ (പുതുക്കാട്), അരുൺ (കൊടുങ്ങല്ലൂർ), സജിൻ ശശി (മാള), ഷാജിമോൻ (ആളൂർ), എന്നിവരാണ് ഓപറേഷൻ ഗ്രേ ഹണ്ട് സ്പെഷ്യൽ ഡ്രൈവിന് നേതൃത്വം നൽകിയത്.


