Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓപറേഷൻ തൂഫാൻ; ജില്ലയിൽ...

ഓപറേഷൻ തൂഫാൻ; ജില്ലയിൽ 176 കേസുകൾ, 229 അറസ്റ്റ്

text_fields
bookmark_border
ഓപറേഷൻ തൂഫാൻ; ജില്ലയിൽ 176 കേസുകൾ, 229 അറസ്റ്റ്
cancel

തൃശൂർ: സംസ്ഥാനവ്യാപകമായി ലഹരിമാഫിയക്കെതിരെ നടത്തുന്ന പ്രതിരോധ നടപടിയായ ഓപറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ടിന്റെ ഭാഗമായുള്ള പരിശോധനകളിൽ തൃശൂർ സിറ്റി ജില്ല പൊലീസ് പരിധിയിൽ ഒരു മാസം പിന്നിടുമ്പോൾ 176 കേസുകൾ രജിസ്റ്റർ ചെയ്തു. അറസ്റ്റ് ചെയ്ത 229 പ്രതികളിൽ 27 പേരെ റിമാൻഡ് ചെയ്തു. പരിശോധനകളുടെ ഭാഗമായി 344.57 ഗ്രാം എം.ഡി.എം.എ, 37.637 കിലോഗ്രാം കഞ്ചാവ്, 20.56 ഗ്രാം ഹാഷിഷ് ഓയിൽ, 153 കഞ്ചാവ് ബീഡി, 13 കഞ്ചാവ് ചെടി എന്നിവയാണ് പിടിച്ചെടുത്തത്. കാൽ ലക്ഷത്തോളം പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളാണ് പരിശോധനകളിൽ കണ്ടെടുത്തത്.

നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയതിൽ മാത്രമായി 118 കേസുകൾ രജിസ്റ്റർ ചെയ്യുകയും 121 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. സ്കൂൾ, കോളജ്, മറ്റു സാംസ്കാരിക സംഘടനകൾ എന്നിവയിലൂടെ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസുകൾ നൽകുന്നുണ്ടെന്നും ലഹരിക്ക് അടിമപ്പെട്ടവർക്ക് കൗൺസലിങ്ങ് സംവിധാനം സജ്ജമാക്കിയിട്ടുണ്ടെന്നും ലഹരിയുടെ ഉപയോഗം, വിപണനം എന്നിവ ശ്രദ്ധയിൽ പെട്ടാൽ കൃത്യമായ സ്ഥലം, അടുത്തുള്ള പൊലീസ് സ്റ്റേഷൻ എന്നിവ സഹിതം യോദ്ധാവിന്റെ 99959 66666 എന്ന നമ്പറിലേക്ക് വാട്സ് ആപ് മെസേജ് അയക്കുകയോ 94979 27797, 94979 79794 എന്നീ നമ്പറുകളിൽ വിളിക്കുകയോ ചെയ്യാമെന്ന് സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.

Show Full Article
TAGS:Thrissur News Local News Operation Toofan Mass arrests 
News Summary - Operation Toofan; 176 cases, 229 arrests in the district
Next Story