ഇരിമ്പ്രനെല്ലൂർ കുടിവെള്ള പദ്ധതി; ജലസംഭരണി അപകടാവസ്ഥയിൽ
text_fieldsഏനാമാവ് ഏനാകുളത്തിനു സമീപത്തെ ഇരിമ്പ്രനെല്ലൂർ കുടിവെള്ള പദ്ധതിയുടെ ജീർണാവസ്ഥയിലായ ജലസംഭരണി
പാവറട്ടി: മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ജനകീയസൂത്രണത്തിന്റെ ഭാഗമായി ഏനാമാവ് ഏനാകുളത്തിന്റെ സമീപം സ്ഥാപിച്ച ജല സംഭരണി ശോച്യാവസ്ഥയിലായി. അടിയിലുള്ള കോൺക്രീറ്റ് ഭിത്തികൾ അടർന്ന് കമ്പികൾ തുരുമ്പെടുത്ത് അടർന്ന് വീണ അവസ്ഥയിലാണ്.
പ്രളയത്തിൽ സംഭരണിയുടെ അടിയിൽ വെള്ളം കയറി കൂടുതൽ ബലക്ഷയം സംഭവിച്ചിട്ടുണ്ട്. വാട്ടർ അതോറിറ്റിമായി ബന്ധപ്പെട്ട് സംഭരണി ബലപ്പെടുത്തണമെന്ന് പരാതി നൽകിയിട്ടും നടപടിയില്ല. 30 വർഷം മുമ്പ് ഇരിമ്പ്രനെല്ലൂർ കുടിവെള്ള പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി നിർമിച്ചതാണിത്.