പഞ്ചഗുസ്തിയിൽ സ്വർണം നേടി മാതാവും മക്കളും
text_fieldsസംസ്ഥാന പഞ്ചഗുസ്തിയിൽ സ്വർണം നേടിയ
രഹനയും മക്കളായ അദ്നാനും അഫ്നാനും
പാവറട്ടി: ഇന്ത്യൻ ആം റെസ്ലിങ് ഫെഡറേഷന്റെ സംസ്ഥാന പഞ്ചഗുസ്തിയിൽ സ്വർണം കരസ്ഥമാക്കി കുടുംബം. പാവറട്ടി വെൺമെനാട് മുസ്ലിം വീട്ടിൽ ചന്ദനപ്പറമ്പിൽ റഷീദ് കെ. മുഹമ്മദിന്റെ ഭാര്യ രഹന, മക്കളായ അദ്നാൻ ബിൻ അബ്ദു റഷീദ്, അഫ്നാൻ ബിൻ അബ്ദു റഷീദ് എന്നിവരാണ് സുവർണ നേട്ടം കൊയ്തത്. പട്ടാമ്പി ഗവ. സംസ്കൃത കോളജിലായിരുന്നു മത്സരം. മുമ്പ് ജില്ല, സംസ്ഥാന മത്സരങ്ങളിൽ മൂന്നുപേരും വെള്ളിയും വെങ്കലവും നേടിയിരുന്നു.
അദ്നാൻ ബിൻ അബ്ദു റഷീദ് ചിറ്റിലപിള്ളി ഐ.ഇ.എസ് അർക്കിടെക് എൻജിനീയറിങ് കോളജിലെ അവസാ വർഷ വിദ്യാർഥിയും അഫ്നാൻ ബിൻ അബ്ദു റഷീദ് പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയുമാണ്. രഹന മുൻ ദേശീയ മത്സരത്തിൽ സ്വർണം നേടിയിരുന്നു. ആഗസ്സിൽ ഛത്തീസ്ഗഢിലെ രായ്പൂരിൽ നടക്കുന്ന ദേശീയ പഞ്ചഗുസ്തി മത്സരങ്ങളിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് കുടുംബം.