Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightPuthukkadchevron_rightദേശീയപാതയിൽ ബൈക്കിന്...

ദേശീയപാതയിൽ ബൈക്കിന് പിറകിൽ കാറിടിച്ച് മൂന്നു പേർക്ക് പരിക്ക്

text_fields
bookmark_border
ദേശീയപാതയിൽ ബൈക്കിന് പിറകിൽ കാറിടിച്ച് മൂന്നു പേർക്ക് പരിക്ക്
cancel

ആമ്പല്ലൂർ: ദേശീയപാത ആമ്പല്ലൂരിൽ ബൈക്കിന് പിറകിൽ കാറിടിച്ച് ബൈക്ക് യാത്രികരായ ഒന്നര വയസുള്ള കുട്ടിയുൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റു. പുതുക്കാട് കിളിയത്ത് രാഹുൽ (26), ഭാര്യ സംഗീത (24), മകൾ ഇന്ദ്ര കൃഷ്ണ എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 11ഓടെയായിരുന്നു അപകടം.

പുതുക്കാട് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കിനു പിറകിൽ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബൈക്ക് പിറകിൽ വരികയായിരുന്ന ട്രെയ്ലർ ലോറിയുടെ ഇടയിൽപ്പെട്ടെങ്കിലും മൂന്നു പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:accident 
News Summary - road accident in puthukkadu
Next Story