ഹോട്ടലില്‍ മോഷണം; രണ്ടര ലക്ഷം രൂപ കവർന്നു
text_fieldsആമ്പല്ലൂര്‍: പുതുക്കാട് കുറുമാലിയില്‍ ഹോട്ടലിന്‍റെ പൂട്ട് തകര്‍ത്ത് രണ്ടര ലക്ഷം രൂപ കവർന്നു. ദേശീയപാതക്ക് സമീപം നന്തിക്കര കുറുമാലിയിലെ ഗോള്‍ഡന്‍ സ്പൂണ്‍ ഹോട്ടലില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു മോഷണം.
ബാങ്കിലടയ്ക്കാന്‍ വെച്ചിരുന്ന 2.25 ലക്ഷം രൂപയും മൂന്ന് ടാബുകളും പുറത്തിരുന്ന ഹോണ്ട ആക്ടീവ സ്‌കൂട്ടറും മോഷ്ടാക്കള്‍ കവർന്നു. മുന്‍വശത്തെ ഗ്ലാസ് ഡോറിന്‍റെ പുട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. മോഷ്ടാക്കളെന്ന് കരുതുന്ന അഞ്ചുപേരുടെ ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
മഴയുണ്ടായിരുന്ന സമയത്ത് രണ്ടു പേരാണ് ഹോട്ടലിന് അകത്തു കയറി മോഷണം നടത്തിയത്. മൂന്നുപേര്‍ പുറത്ത് കാത്തുനില്‍ക്കുകയായിരുന്നു. രാവിലെ ഹോട്ടലിലെത്തിയ ജീവനക്കാരാണ് വിവരം അറിഞ്ഞത്. പുതുക്കാട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍, ഫോറന്‍സിക് വിഭാഗം എന്നിവര്‍ സ്ഥലത്തെത്തി.