Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightPuthukkadchevron_rightമത്സ്യബന്ധനത്തിനിടെ...

മത്സ്യബന്ധനത്തിനിടെ കടലിൽ വീണ യുവാവിനെ കണ്ടെത്താനായില്ല; തെരച്ചിൽ തുടരുന്നു

text_fields
bookmark_border
fishing boat
cancel
camera_alt

Representative Image

ആറാട്ടുപുഴ: അഴീക്കലിൽ നിന്നും മത്സ്യബന്ധനത്തിനിടെ ആറാട്ടുപുഴ പടിഞ്ഞാറ് കടലിൽ വച്ച് കടലിൽ വീണ് കാണാതായ അഴീക്കൽ തെക്കടുത്ത് വീട്ടിൽ രാഹുലിനായി (കണ്ണൻ-30 ) തെരച്ചിൽ തുടരുന്നു. ബുധനാഴ്ച അഴീക്കൽ നിന്നും മൽസ്യബന്ധനത്തിനായി പുറപ്പെട്ട ദേവീപ്രസാദം വള്ളത്തിലെ തൊഴിലാളിയായിരുന്നു. ഉച്ചക്ക് രണ്ടരയോടെ ഊണ് കഴിച്ചതിന് ശേഷം കൈ കഴുകുന്നതിനിടെ കാൽവഴുതി വെള്ളത്തിൽ വീണാണ് അപകടമുണ്ടായത്.

കഴിഞ്ഞ മൂന്നുദിവമായി ദിവസമായി മത്സ്യത്തൊഴിലാളികളും നേവി, കോസ്റ്റ് ഗാർഡ്, മറൈൻ എൻഫോഴ്‌സ്‌മെൻറ്, തോട്ടപ്പളളി-നീണ്ടകര കോസ്റ്റൽ പോലീസ് എന്നിവരുടെ നേതൃത്വത്തിൽ ആറാട്ടുപുഴയുടെ തീരത്തുൾപ്പെടെ രാഹുലിനായി തെരച്ചിൽ നടത്തുകയാണ്.


Show Full Article
TAGS:sea search 
News Summary - The young man who fell into the sea while fishing could not be found; The search continues
Next Story