പഴവൂരിൽ കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നു
text_fieldsപഴവൂർ വാരിയങ്കാട്ടിൽ ശശിധരന്റെ ചെങ്ങാലിക്കോടൻ നേന്ത്രവാഴ തോട്ടത്തിലെ വാഴകൾ
കാട്ടുപന്നിക്കൂട്ടം കുത്തിമറിച്ച് നശിപ്പിച്ച നിലയിൽ
എരുമപ്പെട്ടി: പഴവൂരിൽ കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നു. സമീപത്തെ വനപ്രദേശത്തുനിന്ന് ഇറങ്ങിവരുന്ന കാട്ടുപന്നികൾ പറമ്പുകളിൽ കൃഷിചെയ്യുന്ന വാഴകൾ, കിഴങ്ങുവർഗങ്ങൾ എന്നിവയാണ് നശിപ്പിക്കുന്നത്. പഴവൂർ തെക്കേക്കരയിൽ വാരിയങ്കാട്ടിൽ ശശിധരന്റെ ചെങ്ങാലിക്കോടൻ നേന്ത്രവാഴ തോട്ടത്തിലെ 15 കുലച്ച വാഴകൾ പന്നിക്കൂട്ടം കുത്തിമറിച്ച് നശിപ്പിച്ചു. മുമ്പും പല തവണ ഈ വാഴത്തോട്ടത്തിൽ പന്നികൾ കയറി വാഴകൾ നശിപ്പിച്ചിട്ടുണ്ട്. കാട്ടുപന്നികളെ നിയന്ത്രിക്കാൻ നടപടി വേണമെന്ന കർഷകരുടെ പരാതി വനം വകുപ്പ് അവഗണിക്കുകയാണെന്ന് കർഷകർ പരാതിപ്പെട്ടു.