Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightPuthukkadchevron_rightമോഷ്ടിച്ച ബൈക്കുമായി...

മോഷ്ടിച്ച ബൈക്കുമായി യുവാവ് അറസ്റ്റിൽ

text_fields
bookmark_border

ആമ്പല്ലൂര്‍: മോഷ്ടിച്ച ബൈക്കില്‍ വരികയായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. നെന്മണിക്കര ചിറ്റിശ്ശേരി കൊട്ടേക്കാട് രതീഷ് (38) ആണ് അറസ്റ്റിലായത്. ശനിയാഴ്ച വൈകീട്ട് ആമ്പല്ലൂരില്‍ പുതുക്കാട് പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെ സംശയാസ്പദമായി ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ മോഷ്ടിച്ച ബൈക്കാണെന്ന് സമ്മതിച്ചത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ പുതുക്കാട് കെ.എസ്.ആര്‍.ടി.സി. സ്റ്റാന്റിനു സമീപത്തെ കെട്ടിടത്തിന് മുന്നില്‍ നിന്നാണ് ഇയാള്‍ ബൈക്ക് മോഷ്ടിച്ചത്. പുതുക്കാട് ജിംനേഷ്യം നടത്തുന്ന ജോസിന്റെ ബൈക്കാണ് നഷ്ടപ്പെട്ടത്. പ്രതി കൂടുതല്‍ വാഹനങ്ങള്‍ മോഷ്ടിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലിസ് പറഞ്ഞു. പ്രതിയെ റിമാന്റ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:stolen bike arrest 
Next Story