ലൈംഗിക അതിക്രമം: പ്രതിക്ക് അഞ്ചുവർഷം കഠിനതടവ്
text_fieldsകുന്നംകുളം: സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിയെ അഞ്ച് വർഷം കഠിന തടവിനും 45,000 രൂപ പിഴയടക്കാനും കുന്നംകുളം പോക്സോ കോടതി വിധിച്ചു. പുന്നയൂർക്കുളം ചെമ്മണ്ണൂർ താഴത്തേതിൽ സുധാകരനെയാണ് (54) പോക്സോ കോടതി ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്. 2024 ആഗസ്റ്റ് 24 ന് വൈകീട്ട് നാലോടെയായിരുന്നു സംഭവം.
വടക്കേക്കാട് പൊലീസ് സ്റ്റേഷനിലെ രോഷിണി അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി. സബ് ഇൻസ്പെക്ടർ കെ.ബി ജലീൽ കേസ് രജിസ്റ്റർ ചെയ്തു.
ഇൻസ്പെക്ടർ ആയിരുന്ന കെ. പി ആനന്ദ് അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് അഡ്വ. കെ.എസ്. ബിനോയ്, അഡ്വ ടി.വി ചിത്ര എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ സഹായത്തിനായി വനിത സി.പി.ഒ മിനിമോൾ പ്രവർത്തിച്ചു.


