Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപഴയന്നൂരിൽ ഷിഗെല്ല...

പഴയന്നൂരിൽ ഷിഗെല്ല സ്ഥിരീകരിച്ചു

text_fields
bookmark_border
പഴയന്നൂരിൽ ഷിഗെല്ല സ്ഥിരീകരിച്ചു
cancel

പഴയന്നൂർ: ഗ്രാമപഞ്ചായത്തിലെ വെള്ളാർകുളം ഭാഗത്ത് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. പ്രതിരോധ പ്രവർത്തനങ്ങളും മുന്നൊരുക്കങ്ങളും വിലയിരുത്താൻ വെള്ളിയാഴ്ച രാവിലെ 11ന് പഞ്ചായത്ത് ഓഫിസിൽ അടിയന്തര യോഗം ചേരും. യോഗത്തിൽ ജനപ്രതിനിധികൾ, മെഡിക്കൽ ഓഫിസർമാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.

മുൻകരുതലുകളുടെ ഭാഗമായി പ്രദേശത്തെ വെള്ളത്തിന്റെ സാമ്പിൾ ശേഖരിക്കാനും കുടിവെള്ള സ്രോതസ്സുകളിലെ ക്ലോറിനേഷൻ ഉൾപ്പെടെ പ്രതിരോധ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചതായി പ്രസിഡന്റ് സജിത മുരളി അറിയിച്ചു. പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ കർശനമായി പാലിച്ച് മുൻകരുതലുകൾ എടുക്കണമെന്നും പഞ്ചായത്ത് അധികൃതർ അഭ്യർഥിച്ചു.

Show Full Article
TAGS:Thrissur Local News shigella virus confirmed 
News Summary - Shigella confirmed
Next Story