വൈദ്യുതി കമ്പിയിലേക്ക് തെങ്ങ് മറിഞ്ഞു
text_fieldsഒന്നാം മൈലിന് സമീപം വൈദ്യുത കമ്പിയിലേക്ക് വീണ തെങ്ങ്
ചെറുതുരുത്തി: പൈങ്കുളം റോഡ് ഒന്നാം മൈലിന് സമീപം ഞായറാഴ്ച ഉച്ചക്ക് മൂന്നിന് 110 കെ.വി വൈദ്യുതി കമ്പിയിലേക്ക് കാറ്റിൽ തെങ്ങ് മറിഞ്ഞുവീണു.
ഉഗ്ര ശബ്ദത്തോടെയുള്ള സ്ഫോടനം കേട്ട് നാട്ടുകാർ പരിഭ്രാന്തരായി ഓടിക്കൂടുകയും വീടുകളിൽനിന്ന് പുറത്ത് ഓടുകയും ചെയ്തു. കുളപ്പുള്ളിയിൽനിന്ന് മാടക്കത്തറയിലേക്ക് പോകുന്ന 110 കെ.വി വൈദ്യുതി കമ്പിയാണ് താഴേക്ക് പതിച്ചത്. തൊട്ടടുത്തുണ്ടായിരുന്ന 11 കെ.വി ലൈനിൽ കമ്പി തടഞ്ഞുനിൽക്കുകയായിരുന്നു.
അതിനാൽ വലിയ അപകടം ഒഴിവായി. ഒന്നാം മൈൽ പൂച്ചിങ്ങൽ യൂസുഫിന്റെ വീടിനു മുകളിൽ സ്ഥാപിച്ചിരുന്ന വാട്ടർ ടാങ്ക് ആഘാതത്തിൽ തകർന്നു. ഉടൻതന്നെ നാട്ടുകാർ കെ.എസ്.ഇ.ബി ഓഫിസിൽ വിവരം അറിയിച്ചതിനെ തുടർന്ന് വൈദ്യുതി വിതരണം നിർത്തിവെച്ചു.