നവീകരണം പൂർത്തിയായി; കുതിരാൻ ഒന്നാം തുരങ്കം ഇന്ന് ഗതാഗതത്തിന് തുറക്കും
text_fieldsകുതിരാൻ ഒന്നാം തുരങ്കത്തിലെ അവസാനഘട്ട നവീകരണ
ജോലികൾ പുരോഗമിക്കുന്നു
പട്ടിക്കാട്: കുതിരാന്‍ ഒന്നാം തുരങ്കത്തിലെ ഗ്യാന്‍ട്രി കോണ്‍ക്രീറ്റിങ് അടക്കം നവീകരണ ജോലികൾ പൂർത്തിയായി. മുകളിൽ വൈദ്യുതി ലൈറ്റുകള്‍ സ്ഥാപിക്കുന്ന ജോലിയും ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. തുരങ്കത്തിൽ വലിയ ഫാനുകള്‍ സ്ഥാപിക്കുന്ന ജോലികളും അവസാനഘട്ടത്തിലാണ്. ശുചീകരണവും എൻജിനീയറിങ്, സുരക്ഷ പരിശോധനകളും പൂർത്തിയാക്കി തുരങ്കം വ്യാഴാഴ്ചതന്നെ ഗതാഗതത്തിനായി തുറന്നുനൽകാനാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.
കഴിഞ്ഞ ജനുവരിയിലാണ് നവീകരണ ജോലികൾക്കായി ഒന്നാം തുരങ്കം അടച്ച് ഗതാഗതം ഒറ്റവരിയിലൂടെയാക്കിയത്. നാലുമാസമാണ് നിർമാണത്തിന് സമയം അനുവദിച്ചിരുന്നത്. എന്നാല്‍, ആറു മാസത്തിലധികം സമയമെടുത്താണ് നിർമാണം പൂർത്തീകരിച്ചത്. പാത തുറക്കുന്നതോടെ ഗതാഗതക്കുരുക്കിന് ശമനമാകും. ഗതാഗതം തിരിച്ചുവിട്ടതിനെതുടര്ന്ന് ഒട്ടേറെ അപകടങ്ങളും ദേശീയപാതയിൽ സംഭവിച്ചിരുന്നു.