Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഐസ്ക്രീം കവർന്ന്...

ഐസ്ക്രീം കവർന്ന് കള്ളൻ, കൂട്ടത്തിൽ 18000ല​ധി​കം രൂ​പ​യും; മോഷണം പൊലീസിൻറെ മൂക്കിനു താഴെ

text_fields
bookmark_border
thief
cancel

വാ​ടാ​ന​പ്പ​ള്ളി: വാ​ടാ​ന​പ്പ​ള്ളി പൊ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​ത്തെ ക​ട​യു​ടെ പൂ​ട്ട് ത​ക​ർ​ത്ത് മോ​ഷ​ണം. 18000ല​ധി​കം രൂ​പ​യും ഐ​സ്ക്രീ​മും ക​വ​ർ​ന്നു. പൊ​ലീ​സ് സ്റ്റേ​ഷ​ന് തൊ​ട്ട​ടു​ത്ത എ​ര​യേ​ട​ത്ത് പ്ര​വീ​ണി​ന്റെ ഉ​ട​മ​സ്ഥ​യി​ലു​ള്ള ന​ന്ദ​ന സ്‌​റ്റോ​ഴ്സ് ക​ട​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മോ​ഷ​ണം ന​ട​ന്ന​ത്. ക​ട​യു​ടെ ര​ണ്ട് പൂ​ട്ടു​ക​ളും ത​ന്ത്ര​പൂ​ർ​വം പൊ​ളി​ച്ച് അ​ക​ത്ത് ക​യ​റി​യ മോ​ഷ്ടാ​ക്ക​ൾ മേ​ശ​യി​ലെ പേ​ഴ്സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​വും പ്ര​വീ​ണി​ന്റെ ഭാ​ര്യ നാ​ല​ര വ​ർ​ഷ​മാ​യി കു​ടു​ക്ക​യി​ൽ ശേ​ഖ​രി​ച്ച പ​ണ​വും മേ​ശ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന നോ​ട്ടു​ക​ളും ക​ഴി​ഞ്ഞ ദി​വ​സം 1800 രൂ​പ​ക്ക് വാ​ങ്ങി വെ​ച്ചി​രു​ന്ന ബീ​ഡി​യും ഐ​സ്ക്രീ​മു​മാ​ണ് ക​വ​ർ​ന്ന​ത്. പൈ​സ എ​ല്ലാം കൂ​ടി 18000 ല​ധി​കം രൂ​പ വ​രു​മെ​ന്ന് പ്ര​വീ​ൺ പ​റ​ഞ്ഞു. ക​ട തു​റ​ക്കാ​ൻ വ​ന്ന​പ്പോ​ഴാ​ണ് പ്ര​വീ​ൺ മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്.

പൊ​ലീ​സ് സ്റ്റേ​ഷ​ന് ഏ​ക​ദേ​ശം 35 മീ​റ്റ​റോ​ളം അ​ടു​ത്താ​ണ് ക​ട. സ​മീ​പ​മാ​ണ് കി​ഴ​ക്കേ ടി​പ്പു സു​ൽ​ത്താ​ൻ റോ​ഡും തൃ​ശൂ​ർ-​വാ​ടാ​ന​പ്പ​ള്ളി സം​സ്ഥാ​ന പാ​ത​യും. സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​രം മു​മ്പ് പ​ല ത​വ​ണ ത​ക​ർ​ത്ത് പ​ണം ക​വ​ർ​ന്ന​തി​ൽ പൊ​ലീ​സി​ന് നേ​രെ വി​മ​ർ​ശ​നം നി​ല​നി​ൽ​ക്കു​മ്പോ​ഴാ​ണ് സ്റ്റേ​ഷ​ന് സ​മീ​പം ക​ട​യി​ലും ക​വ​ർ​ച്ച ന​ട​ന്ന​ത്. പ്ര​വീ​ൺ ന​ൽ​കി​യ പ​രാ​തി പ്ര​കാ​രം പൊ​ലീ​സ് സി.​സി ടി.​വി കാ​മ​റ പ​രി​ശോ​ധി​ച്ച​പ്പോ​ൾ പു​ല​ർ​ച്ചെ ര​ണ്ടി​ന് ഒ​രു ഓ​ട്ടോ​റി​ക്ഷ ക​ട​ക്ക് സ​മീ​പം വ​ന്ന് നി​ൽ​ക്കു​ന്ന ദൃ​ശ്യം കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. വാ​ഹ​ന​ത്തി​ന്റെ ന​മ്പ​ർ പ​രി​ശോ​ധി​ച്ച് മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പൊ​ലീ​സ്.

Show Full Article
TAGS:theft case Vadanapally police station 
News Summary - theft case
Next Story