സ്കൂട്ടർ യാത്രക്കാരനെ ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ
text_fieldsപിടിയിലായ പ്രതികൾ
ഇരിങ്ങാലക്കുട: സ്കൂട്ടറിൽ കാറിടിച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ ആക്രമിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. വള്ളിവട്ടം ബോധിഗ്രാം സ്വദേശി പുളിംപറമ്പിൽ വീട്ടിൽ മുഹമ്മദ് ഷംസുദ്ദീന്റെ (24) സ്കൂട്ടറിൽ കോണത്തുകുന്നിൽവെച്ച് കാറിടിച്ച സംഭവത്തിലാണ് അറസ്റ്റ്.
കാറിലുണ്ടായിരുന്ന മതിലകം കൂളിമുട്ടം സ്വദേശി പാമ്പിനേഴത്ത് വീട്ടിൽ മുഹമ്മദ് ജസീൽ (22), കൊടുങ്ങല്ലൂർ ലോകമലേശ്വരം സ്വദേശി അടിമപറമ്പിൽ വീട്ടിൽ ഷിഫാസ് (23), വെള്ളാങ്ങല്ലൂർ നെടുങ്കാണത്തുകുന്ന് സ്വദേശി കളത്തിപ്പറമ്പിൽ വീട്ടിൽ ശരത്ത്ദാസ് (23) എന്നിവരെയാണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി കേസുകൾ നിലവിലുണ്ട്.


