Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2025 1:44 PM GMT Updated On
date_range 2025-07-08T19:14:34+05:30തൃശൂര്‍ സ്വദേശി ഖത്തറില്‍ അപകടത്തില്‍ മരിച്ചു
text_fieldsദോഹ: തൃശൂര്‍ ചേര്‍പ്പ് സ്വദേശിയും ബംഗളൂരുവില്‍ സ്ഥിരതാമസക്കാരനുമായ വെള്ളന്നൂര്‍ സന്തോഷ് കുമാര്‍ (52) ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു. അല്‍ഖോറില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് മരണം. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.
ഖത്തറിലെ അല്‍ ഹബാരി ട്രേഡിങ് കമ്പനിയിലെ ജീവനക്കാരനാണ്. പിതാവ്: ഭാസ്കര്‍. മാതാവ്: പത്മിനി. ഭാര്യ: ജയന്തി. രണ്ട് പെണ്‍മക്കളുണ്ട്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.
Next Story