പൂരക്കാഴ്ചകളെ രേഖാചിത്രങ്ങളാക്കാൻ ഗോപിമാഷ്
text_fieldsതൃശൂർ: പൂരക്കാഴ്ചകളെ രേഖാചിത്രങ്ങളാക്കാൻ മുടക്കമില്ലാതെ ആട്ടോർ സ്വദേശി ഗോപിമാഷ് പൂരപ്പറമ്പിലെത്തി. കലോത്സവ കാഴ്ചകളെയും പൂരക്കാഴ്ചകളെയും രേഖാചിത്രങ്ങളായി പകർത്തുന്നത് റിട്ട. സ്കൂൾ ചിത്രകലാധ്യാപകനായ പി.എസ്. ഗോപിയുടെ ഹരമാണ്. ഇതിനകം ആയിരത്തോളം രേഖാചിത്രങ്ങൾ ഇത്തരത്തിൽ വരച്ചിട്ടുണ്ട്. ഇതിൽ പകുതിയും പൂരച്ചിത്രങ്ങളാണ്. ഇവക്കായി വീടിനോട് ചേർന്ന് പ്രത്യേക ഗാലറിയും ഒരുക്കിയിട്ടുണ്ട്.
പൂരപ്പറമ്പിലെത്തി അവിടെനിന്ന് ലൈവായി രേഖാചിത്രങ്ങൾ പേനകൊണ്ട് വരച്ചിടുന്നതാണ് ഗോപിമാഷിെൻറ രീതി. പൂരദിവസവും രാവിലെ എത്തുന്നുണ്ട്. പട്ടാമ്പി ശിൽപ ചിത്ര കോളജ് ഓഫ് ഫൈൻ ആർട്സിെൻറ 2017ലെ മികച്ച ചിത്രകല അധ്യാപകനുള്ള അവാർഡ് പി.എസ്. ഗോപിക്ക് ലഭിച്ചിട്ടുണ്ട്.