Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇ​ന്ന് തൊ​ഴി​ലാ​ളി...

ഇ​ന്ന് തൊ​ഴി​ലാ​ളി ദി​നം; മു​ച്ച​ക്ര വ​ണ്ടി​യി​ൽ വേ​ണു​വി​ന്‍റെ ജീ​വി​ത യാ​ത്ര​ക്ക് നാ​ലു പ​തി​റ്റാ​ണ്ട്

text_fields
bookmark_border
ഇ​ന്ന് തൊ​ഴി​ലാ​ളി ദി​നം; മു​ച്ച​ക്ര വ​ണ്ടി​യി​ൽ വേ​ണു​വി​ന്‍റെ ജീ​വി​ത യാ​ത്ര​ക്ക് നാ​ലു പ​തി​റ്റാ​ണ്ട്
cancel

കു​ന്നം​കു​ളം: അ​ന്യം നി​ന്നു പോ​കു​ന്ന മു​ച്ച​ക്ര സൈ​ക്കി​ളി​ലെ വെ​ണു​വി​ന്‍റെ ജീ​വി​ത യാ​ത്ര​ക്ക് നാ​ലു പ​തി​റ്റാ​ണ്ട്. കു​ന്നം​കു​ളം കോ​ട്ട​യി​ൽ റോ​ഡി​ൽ കോ​ട്ടൂ​ർ വീ​ട്ടി​ൽ 66കാ​ര​നാ​യ വേ​ണു മു​ച്ച​ക്ര വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ച്ച് തൊ​ഴി​ൽ ചെ​യ്ത് ജീ​വി​ത​മാ​രം​ഭി​ച്ച് 38 വ​ർ​ഷം പി​ന്നി​ടു​ക​യാ​ണ്. അ​ഞ്ചാം ക്ലാ​സ് വ​രെ പ​ഠി​ച്ച ശേ​ഷം മ​ദ്രാ​സി​ലെ​ത്തി​യ വേ​ണു 15 വ​ർ​ഷം സ്റ്റീ​ൽ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്ത് നാ​ട്ടി​ലെ​ത്തി​യ ശേ​ഷ​മാ​ണ് 1987ൽ ​മു​ച​ക്ര​വ​ണ്ടി​യി​ൽ ക​ഠി​ന​ധ്വാ​നം തു​ട​ങ്ങി​യ​ത്.

കൊ​ടും വെ​യി​ല​ത്തും മ​ഴ​യ​ത്തും വി​ശ്ര​മ​മി​ല്ലാ​ത്ത ഈ ​തൊ​ഴി​ലി​ൽ സ​ന്തോ​ഷം കാ​ണു​ക​യാ​ണ് വ​യോ​ധി​ക​ൻ. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് 3500 രൂ​പ​ക്ക് മു​ച​ക്ര വ​ണ്ടി ബാ​ങ്കി​ൽ നി​ന്ന് വാ​യ്പ​യെ​ടു​ത്താ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. അ​ക്കാ​ല​ത്ത് കു​ന്നം​കു​ള​ത്തി​ന്‍റെ പു​സ്ത​ക പെ​രു​മ​യി​ൽ മു​ച്ച​ക്ര സൈ​ക്കി​ൾ വ​ലി​യൊ​രു സ്വാ​ധീ​ന​മാ​യി​രു​ന്നു. പു​സ്ത​കം, പേ​പ്പ​ർ എ​ന്നി​വ ബു​ക്ക് ക​മ്പ​നി​ക​ൾ, പാ​ർ​സ​ൽ സ​ർ​വി​സ്, ബ​സ് സ്റ്റാ​ൻ​ഡ് എ​ന്നി​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ക​ച്ച​വ​ട​ക്കാ​ർ ആ​ശ്ര​യി​ച്ചി​രു​ന്ന​ത് ഇ​ത്ത​രം വ​ണ്ടി​ക​ളാ​യി​രു​ന്നു. കാ​ല​ങ്ങ​ൾ പി​ന്നി​ട്ട​തോ​ടെ പ​ല​രും വി​വി​ധ മേ​ഖ​ല​ക​ളി​ലേ​ക്ക് മാ​റി.

ആ​ദ്യ വ​ണ്ടി തു​രു​മ്പെ​ടു​ത്ത് ന​ശി​ച്ച​തോ​ടെ 2018ൽ ​മ​റ്റൊ​രു വാ​ഹ​നം മ​ക്ക​ളാ​യ സു​രേ​ഷ്, പ്ര​ദീ​ഷ് എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഉ​ണ്ടാ​ക്കി. തൊ​ഴി​ലെ​ടു​ത്ത് ജീ​വി​ത​മാ​രം​ഭി​ച്ച ശേ​ഷം ഇ​ക്കാ​ല​യ​ള​വി​ൽ വേ​ണു​വി​ന് ഇ​ത് ര​ണ്ടാ​മ​ത്തെ സൈ​ക്കി​ളാ​ണ്. കാ​ല​ത്തി​ന്‍റെ മാ​റ്റ​ങ്ങ​ൾ പ​ണി​യെ കൈ​വി​ട്ടെ​ങ്കി​ലും സ്വ​ന്തം ച​ക്ര​ത്തി​ൽ ജീ​വി​തം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​വു​ക​യാ​ണ്. അ​ഭി​മാ​ന​ത്തോ​ടെ ജോ​ലി ചെ​യ്യു​ന്ന ഇ​ദ്ദേ​ഹം ഇ​നി മ​റ്റൊ​രു ജോ​ലി​യി​ലേ​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്. സ്വ​ത​ന്ത്ര്യ ട്രേ​ഡ് യൂ​നി​യ​ൻ തൊ​ഴി​ലാ​ളി അം​ഗ​മാ​ണ്. ശ​കു​ന്ത​ള​യാ​ണ് ഭാ​ര്യ.

Show Full Article
TAGS:Thrissur News local News labour day 
News Summary - Today is Labor Day; Venu's life journey on a three-wheeler has been four decades
Next Story