‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതി; 11 ബീച്ചുകളിൽനിന്ന് നീക്കിയത് 4000 കിലോ അജൈവ മാലിന്യം
text_fieldsതൃപ്രയാർ മൂത്തകുന്നം ബീച്ചിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം
തൃപയാർ: സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പിന്റെ പദ്ധതിയായ ‘ശുചിത്വ സാഗരം സുന്ദര തീരം’ രണ്ടാം ഘട്ട ബീച്ച് ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി വലപ്പാട്, നാട്ടിക, തളിക്കുളം പഞ്ചായത്തുകളിലെ 11 ബീച്ചുകളിൽ നിന്നായി 4000 കിലോ അജൈവ മാലിന്യം നീക്കം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റുമാരായ വി.ഡി. ഷിനിത, എം.ആർ. ദിനേശൻ, പി.ഐ. സജിത എന്നിവരും വാർഡ് അംഗങ്ങളും ശുചീകരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ശേഖരിച്ച പ്ലാസ്റ്റിക് ബോട്ടിലുകൾ, ചെരിപ്പുകൾ, തെർമോക്കോൾ, പ്ലാസ്റ്റിക് കവർ തുടങ്ങിയ മാലിന്യങ്ങൾ ഹരിതകർമ സേന വഴി തരംതിരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറി.
മത്സ്യത്തൊഴിലാളികൾ, ഹരിതകർമ സേനാംഗങ്ങൾ, കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾ, കോസ്റ്റൽ പൊലീസ്, എൻ.എസ്.എസ് വിദ്യാർഥികൾ, ഫിഷറീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, യൂത്ത് ക്ലബ് അംഗങ്ങൾ എന്നിവരടക്കം അഞ്ഞൂറ്റി അമ്പതോളം വളന്റിയർമാർ ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു.