തൃപ്രയാർ ജങ്ഷനിലെ ഡിവൈഡർ വാഹനങ്ങളുടെ അന്തകൻ
text_fieldsതൃപ്രയാർ ജങ്ഷനിൽ അപകടം വരുത്തുന്ന ഡിവൈഡർ
തൃപ്രയാർ: ദേശീയപാത 66 തൃപ്രയാർ ജങ്ഷനിൽ വാഹനത്തിരക്ക് നിയന്ത്രിക്കാൻ നിർമിച്ച ഡിവൈഡർ വാഹനങ്ങളുടെ അന്തകനാകുന്നു. ഡിവൈഡറിൽ ശരിയായ രീതിയിൽ റെഡ് സിഗ്നൽ ഘടിപ്പിക്കാത്തതാണ് വാഹനങ്ങൾ ഇടിച്ചുകയറി മറിയുന്നതിനു കാരണമാകുന്നത്.
കഴിഞ്ഞദിവസം രാത്രിയിലും വാഹനമിടിച്ച് മറിയുകയുണ്ടായി. വർഷങ്ങൾക്കുമുമ്പ് ട്രാഫിക് സിഗ്നൽ സംവിധാനം സ്ഥാപിച്ചപ്പോൾ നിർമിച്ചതാണ് ഡിവൈഡർ. വടക്കും തെക്കുമുള്ള ഇതിനുള്ളിലെ അശാസ്ത്രീയ ബസ് സ്റ്റോപ്പും അപകടങ്ങൾക്കും രണ്ടു പേരുടെ മരണത്തിനുമിടയാക്കിയിട്ടുണ്ട്. അപകടങ്ങളും മരണങ്ങളും സംഭവിച്ചിട്ടും അധികൃതർക്ക് കുലുക്കമില്ലാത്ത അവസ്ഥയാണ്.