എം.എൽ.എ ഇടപെട്ടു; തൃപ്രയാറിലെ വീട്ടുകാരുടെ തടാക ജീവിതത്തിന് താൽക്കാലിക പരിഹാരം
text_fieldsതൃപ്രയാറിലെ വെള്ളക്കെട്ട്
തൃപ്രയാർ: എം.എൽ.എ അടിയന്തരമായി ഇടപെട്ടതോടെ തൃപ്രയാറിലെ 30 വീടുകാരുടെ തടാക ജീവിതത്തിന് താൽക്കാലിക പരിഹാരമായി. ദേശീയപാത നിർമാണത്തോട് അനുബന്ധിച്ച് തൃപ്രയാറിൽ അങ്ങാടി തോട് അടച്ചത് സി.സി. മുകുന്ദൻ എം.എൽ.എ ഇടപെട്ട് എൻ.എച്ച് അധികൃതരുടെ നേതൃത്വത്തിൽ മണ്ണുനീക്കൽ യന്ത്രമുപയോഗിച്ച് തുറക്കുകയും മറ്റു മൺതിട്ടകൾ മാറ്റുകയും ചെയ്തു.
ഇതോടെ പ്രദേശത്തെ കെട്ടിനിന്ന വെള്ളം പെട്ടെന്നുതന്നെ ഒഴുകി പോകുകയും ചെയ്തു. മഴ പെയ്തതിനെ തുടർന്ന് 30 വീടുകൾ വെള്ള കെട്ടിലായിരുന്നു. തൃപ്രയാർ ജെ.കെ സിനിമാസിന് പിറകിലുള്ള പ്രദേശത്ത് ടി.എസ്.ജി.എ സ്റ്റേഡിയം വരെ വെള്ളമുണ്ടായിരുന്നു.