മൊബൈൽ ഫോണും പണവും തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ
text_fieldsതൃപ്രയാർ: യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. വലപ്പാട് കോതകുളം ബീച്ച് സ്വദേശി തോന്നി പറമ്പിൽ റിജിൽ (37) ആണ് വലപ്പാട് പൊലീസിന്റെ പിടിയിലായത്.
ഞായറാഴ്ച വൈകീട്ട് അഞ്ചിന് കോതകുളത്തെ സൂപ്പർ മാർക്കറ്റ് ആൻഡ് ടീ ഷോപ്പ് എന്ന സ്ഥാപനത്തിൽ കോഴിക്കോട് വടകര സ്വദേശി മുക്കാട്ട് കിഴക്കേകനി വീട്ടിൽ സനൂപിനെയും കൂടെ ഉണ്ടായിരുന്ന പ്രകാശനെയും ആക്രമിച്ച് 25,000 രൂപയുടെ മൊബൈൽ ഫോണും 500 രൂപയും രേഖകളും അടങ്ങിയ പഴ്സും തട്ടിയെടുത്ത സംഭവത്തിന് വലപ്പാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൂടിയാണ് റിജി ലെന്ന് പൊലീസ് അറിയിച്ചു. വലപ്പാട് എസ്.എച്ച്.ഒ കെ.അനിൽകുമാർ, എസ്.ഐമാരായ സാബു, ഉണ്ണി, സജയൻ, ഡ്രൈവർ ചഞ്ചൽ, സി.പി.ഒമാരായ മാഷ്, ശ്രാവൺ, അലി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.