Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightTriprayarchevron_rightകെ.എസ്.ആർ.ടി.സി...

കെ.എസ്.ആർ.ടി.സി ഡ്രൈവറെയും യാത്രക്കാരെയും ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
കെ.എസ്.ആർ.ടി.സി ഡ്രൈവറെയും യാത്രക്കാരെയും ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
cancel
camera_alt

വി​ഷ്ണു,               അ​മി​ത്ത്,          കു​ട്ടി

തൃ​പ്ര​യാ​ർ: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ ഡ്രൈ​വ​റെ​യും യാ​ത്ര​ക്കാ​രെ​യും ആ​ക്ര​മി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. ചെ​ന്ത്രാ​പ്പി​ന്നി സ്വ​ദേ​ശി​ക​ളാ​യ മ​ന്നാം​പ​റ​മ്പി​ൽ വീ​ട്ടി​ൽ വി​ഷ്ണു (29), കൊ​ട്ടു​ക്ക​ൽ വീ​ട്ടി​ൽ അ​മി​ത്ത് (20), വ​ല​പ്പാ​ട് സ്വ​ദേ​ശി ചാ​ഴു​വീ​ട്ടി​ൽ കു​ട്ടി (19) എ​ന്നി​വ​രെ​യാ​ണ് വ​ല​പ്പാ​ട് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ നാ​ലി​ന്​ രാ​ത്രി ഒ​മ്പ​തി​ന് എ​റ​ണാ​കു​ള​ത്തു​നി​ന്ന് ഗു​രു​വാ​യൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​നെ എ​ട​മു​ട്ടം ജ​ങ്ഷ​ന് വ​ട​ക്ക് എ​തി​ർ​ദി​ശ​യി​ൽ​നി​ന്നും സ്കൂ​ട്ട​റി​ൽ വ​ന്ന പ്ര​തി​ക​ൾ ത​ട​യു​ക​യും ബ​സ് ഡ്രൈ​വ​റെ​യും യാ​ത്ര​ക്കാ​ര​നെ​യും ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​റു​ടെ ജോ​ലി ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും ബ​സി​ന്റെ ഡോ​ർ ഗ്ലാ​സ് പൊ​ട്ടി​ച്ച​തി​ലും തു​ട​ർ സ​ർ​വി​സ് മു​ട​ങ്ങി​യ​തി​ലും 50,000 രൂ​പ​യു​ടെ പൊ​തു​മു​ത​ലി​ന് ന​ഷ്ടം ക​ണ​ക്കാ​ക്കി. ഡ്രൈ​വ​റാ​യ നാ​ട്ടി​ക ബീ​ച്ച് സ്വ​ദേ​ശി നാ​യ​രു​ശ്ശേ​രി വീ​ട്ടി​ൽ മ​ഹേ​ഷ് (42) വ​ല​പ്പാ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. വ​ല​പ്പാ​ട് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സ​ദാ​ശി​വ​ൻ, എ​സ്.​സി.​പി.​ഒ​മാ​രാ​യ പ്ര​ബി​ൻ, പി.​കെ. അ​നൂ​പ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
TAGS:Three arrested Attacks ksrtc driver passangers Public Transports 
News Summary - Three arrested in KSRTC driver and passenger attack case
Next Story