യുവാക്കളെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
text_fieldsശ്രീജിത്ത്, ദിൽജിത്ത്
പെരിഞ്ഞനം: കൊറ്റംകുളത്ത് യുവാക്കളെ ആക്രമിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം ചക്കരപ്പാടം കാരനാട്ട് വീട്ടിൽ ശ്രീജിത്ത് (മണിയൻ -50), പെരിഞ്ഞനം മൂത്താംപറമ്പിൽ വീട്ടിൽ ദിൽജിത്ത് (18) എന്നിവരെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം.
പെരിഞ്ഞനം കൊറ്റംകുളം സ്വദേശി പനങ്ങാട്ട് വീട്ടിൽ ജിനേഷും കൂട്ടുകാരനായ മണികണ്ഠനുമാണ് മർദനമേറ്റത്. മദ്യലഹരിയിൽ ബൈക്കിൽ വന്ന പ്രതികൾ വഴിയിൽനിന്ന് മാറാൻ ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്തതിലള്ള വൈരാഗ്യത്താൽ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുവെന്ന് പൊലീസ് പറഞ്ഞു. ശ്രീജിത്തിന് വിവിധ സ്റ്റേഷനുകളിലായി 14 കേസുകളുണ്ട്. ദിൽജിത്തിന്റെ പേരിൽ കയ്പമംഗലം പൊലീസ് സ്റ്റേഷനിൽ ഒരു വധശ്രമകേസുണ്ട്.