യുവാവിനെ ആക്രമിച്ച കേസ്; കാപ്പ പ്രതി ഉൾപ്പെടെ രണ്ടുപേർക്ക് കഠിന തടവും പിഴയും
text_fieldsദേവൻ, വിനോജ്
തൃശൂർ: വടക്കാഞ്ചേരി സ്വദേശിയെ ആക്രമിച്ച കേസിൽ കാപ്പ കേസ് പ്രതി ഉൾപ്പെടെ രണ്ടുപേർക്ക് കഠിന തടവും പിഴയും വിധിച്ചു. അത്താണി കെൽട്രോൺ സ്വദേശിയായ ചിറക്കൽ വീട്ടിൽ ദേവൻ(20), മലപ്പുറം ചെമ്മണ്ട സ്വദേശിയായ ചിറക്കൽ വീട്ടിൽ വിനോജ് (29) എന്നിവരെ വിവിധ വകുപ്പുകളിലായി വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതി എട്ട് വർഷവും ഒരു മാസവും കഠിനതടവും 11,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
കാപ്പ കേസിൽ ഉൾപ്പെട്ട പ്രതികളുടെ കേസ് അതിവേഗ വിചാരണക്ക് എടുക്കണമെന്ന തൃശൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ നൽകിയ അപേക്ഷ പരിഗണിച്ചാണ് കോടതി പ്രതികളെ ശിക്ഷിച്ചത്. 2023 നവംബർ 19 നാണ് കേസിനാസ്പദമായ സംഭവം. രാത്രി വീട്ടിൽ നിന്നും കടയിലേക്ക് പോയ വടക്കാഞ്ചേരി സ്വദേശിയായ യുവാവിനെ കെൽട്രോൺ സെന്ററിൽ വെച്ച് പ്രതികൾ കൂട്ടം ചേർന്ന് ആതിക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.