മൂന്ന് മാസമായി കുടിവെള്ളം പാഴാകുന്നു
text_fieldsതൃത്തല്ലൂർ പഴയ പോസ്റ്റോഫിസിന്റെ തെക്കുഭാഗത്ത്
പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
വാടാനപ്പള്ളി: കുടിവെള്ളത്തിനായി ജനം നെട്ടോട്ടമൊടുമ്പോൾ പൈപ്പ് പൊട്ടി മൂന്നു മാസമായി തൃത്തല്ലൂരിൽ കുടിവെള്ളം പാഴാകുന്നു. നടപടിയില്ലാതെ വാടാനപ്പള്ളി ജലഅതോറിറ്റി അധികൃതരുടെ അനാസ്ഥയും നിസ്സംഗതയും തുടരുന്നു. തൃത്തല്ലൂർ പഴയ പോസ്റ്റോഫീസിന്റെ തെക്കുഭാഗത്തുനിന്നും കിഴക്കൊട്ടുള്ള പഞ്ചായത്ത് റോഡിലാണ് പൈപ്പ് പൊട്ടി കുടിവെള്ളം റോഡിലൂടെ ഒഴുകുന്നത്. സമീപ പ്രദേശത്ത് കുടിവെള്ളത്തിന് വലയുമ്പോഴാണ് കുടിവെള്ളം പാഴാകുന്നത്.
നിരന്തരം ഫോണിലൂടെയും നേരിട്ടും പരാതിപ്പെട്ടിട്ടും ഇതുവരെയും നന്നാക്കാൻ നടപടിയില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പൈപ്പ് പൊട്ടിയതോടെ പഞ്ചായത്തിന്റെ വടക്കൻ മേഖലകളിൽ വെള്ളം എത്തുന്നില്ലെന്ന പരാതിയും ഉണ്ട്.