തെരുവുനായ്ക്കൾ ഓടിച്ചു, സൈക്കിളിൽനിന്ന് വീണ് കുട്ടിക്ക് പരിക്ക്
text_fieldsതെരുവ് നായ്ക്കൾ ബാലനെ കടിക്കാൻ ഓടിക്കുന്നതും
സൈക്കിളിൽനിന്ന് റോഡിലേക്ക് തെറിച്ചു വീഴുന്നതും
സമീപത്തെ സി.സി.ടി.വി കാമറയിൽ പതിഞ്ഞപ്പോൾ
വാടാനപ്പള്ളി: തെരുവുനായ്ക്കൾ കടിക്കാൻ ഓടിച്ചതോടെ സൈക്കിളിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ് കുട്ടിക്ക് പരിക്ക്. വാടാനപ്പള്ളി ഫ്രണ്ട്സ് റോഡിന് സമീപം അമ്പലത്ത് വീട്ടിൽ സക്കീർ ഹുസ്സൈന്റെ മകൻ മുഹമ്മദ് അദിനാനാണ് പരിക്കേറ്റത്. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ റോഡിലൂടെ സൈക്കിളിൽ പോകുമ്പോൾ തെരുവുനായ്ക്കൾ പിറകിലൂടെ കുരച്ച് കടിക്കാൻ ഓടിയെത്തിയതിനെ തുടർന്ന് വേഗത്തിൽ പോയതോടെ സൈക്കിൾ സഹിതം റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തുടർന്ന് എഴുന്നേൽക്കാൻ കഴിയാതെ റോഡിൽ കിടന്നു. അതു വഴി പോയവരാണ് കുട്ടിയെ താങ്ങിയെടുത്തത്. മേഖലയിൽ തെരുവുനായ് ശല്യം രൂക്ഷമാണ്.