Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2026 4:31 AM GMT Updated On
date_range 23 May 2026 4:31 AM GMTവാടാനപ്പള്ളി പൊക്കാഞ്ചേരി, ഫസൽ നഗർ ബീച്ചുകളിൽ കടലാക്രമണം രൂക്ഷം
text_fieldsവാടാനപ്പള്ളി: പൊക്കാഞ്ചേരി, ഫസൽ നഗർ ബീച്ചുകളിൽ കടലാക്രമണം രൂക്ഷം. കടൽഭിത്തി തകർത്താണ് പൊക്കത്തിൽ തിരയടിച്ച് കയറുന്നത്. സീവാൾ റോഡ് പലയിടത്തും ഒലിച്ചുപോയി. കാലവർഷമായാൽ ഇനിയും കടലാക്രമണം ശക്തമായാൽ പരിസരത്തെ റിസോർട്ടും വീടുകളും നിലംപൊത്തുന്ന അവസ്ഥയാണ്.
നേരത്തെ പ്രദേശത്തെ നിരവധി വീടുകളാണ് കടലാക്രമണത്തിൽ തകർന്നത്. ഓരോ വർഷവും കടലാക്രമണം കനത്ത നാശം വിതക്കുകയാണ്. പുതിയ കടൽഭിത്തികളാണ് തകർന്നത്. നിരവധി തെങ്ങുകളും കടപുഴകിയിരുന്നു. കടലാക്രമണം നേരിടാൻ പുലിമുട്ട് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടും സംസ്ഥാന-കേന്ദ്ര സർക്കാറുകൾ നടപടി സ്വീകരിക്കാത്തതിൽ രോഷത്തിലാണ് കടലോര നിവാസികൾ.
Next Story


