കനോലി പുഴയിൽ കുളവാഴശല്യം; വലയിടാൻ കഴിയാതെ മത്സ്യത്തൊഴിലാളികൾ
text_fieldsവാടാനപ്പള്ളി: കണ്ടശ്ശാംകടവ് കനോലി പുഴയിൽ ചണ്ടിയും കുളവാഴയും നിറഞ്ഞതോടെ വലയിടാൻ കഴിയാതെ മത്സ്യ തൊഴിലാളികൾ ബുദ്ധിമുട്ടുന്നതായി ആക്ഷേപം. പാടങ്ങളിലും തോടുകളിലും അടിഞ്ഞുകൂടിയ കുളവാഴ പുഴയിലേക്ക് തള്ളിവിടുന്നതാണ് ഇവ വ്യാപകമാകാൻ കാരണം.
ഇവ ഒഴുകിവരുകയാണ്. കണ്ടശ്ശാംകടവ് പാലത്തിന് സമീപം കുളവാഴ നിറഞ്ഞു. പുഴയിൽ നിറയുന്ന ചണ്ടി കണ്ടാടി വലകളിൽ കുടുംങ്ങുന്നതോടെ വല കീറിനശിക്കുകയാണ്. വൻ നഷ്ടമാണ് സംഭവിക്കുന്നത്.
വീശ വലക്കാരും ദുരിതത്തിൽ തന്നെ. വല വൃത്തിയാക്കാനും മത്സ്യ തൊഴിലാളികൾ ബുദ്ധിമുട്ടുകയാണ്. കുളവാഴ നിറഞ്ഞതോടെ വല നശിക്കുമെന്ന അവസ്ഥ കാരണം പുഴയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ പണിക്ക് പോകാനും കഴിയുന്നില്ല.