കള്ളുഷാപ്പിൽ കയറി ജീവനക്കാരനെ മർദിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
text_fieldsമണികണ്ഠൻ, അഖിൽ, ഹൃതിക് റോഷൻ
വാടാനപ്പള്ളി: കള്ളുഷാപ്പിൽ കയറി ജീവനക്കാരനെ മർദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. വാടാനപ്പള്ളി ഇടശ്ശേരി ബീച്ച് സ്വദേശികളായ പട്ടാലി വീട്ടിൽ ഹൃതിക് റോഷൻ (31), നമ്പിവീട്ടിൽ അഖിൽ (31), കുറുക്കൻപര്യ വീട്ടിൽ മണികണ്ഠൻ (27) എന്നിവരെയാണ് വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം 22ന് രാവിലെ 10.30 ഓടെ വാടാനപ്പള്ളി ബീച്ച് റോഡിലെ കള്ള് ഷാപ്പിൽ എത്തിയ പ്രതികൾ പുറത്ത് ജോലി ചെയ്തുകൊണ്ടിരുന്ന കള്ള് ഷാപ്പിലെ ജീവനക്കാരനായ മൂന്നേംകാട്ടിൽ വീട്ടിൽ ഷാജിലിനെ (28) ഷാപ്പിനകത്തേക്ക് വിളിച്ചപ്പോൾ വരാതിരുന്നതിലുള്ള വിരോധത്താൽ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഹൃതിക് റോഷൻ വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിൽ രണ്ട് അടിപിടി കേസുകളിലെ പ്രതിയാണ്. അഖിൽ വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിൽ ഒരു അടിപിടി കേസിലെ പ്രതിയാണ്. വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷൈജു, ജൂനിയർ സബ് ഇൻസ്പെക്ടർ സുബിൻ, സിവിൽ പൊലീസ് ഓഫിസർ അമൽ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.