മുള്ളൂർക്കരയിൽ ശീട്ടുകളി; 2.15 ലക്ഷവുമായി 11 പേർ പിടിയിൽ
text_fieldsപ്രതീകാത്മക ചിത്രം
വടക്കാഞ്ചേരി: മുള്ളൂർക്കരയിലെ ശീട്ടുകളി കേന്ദ്രത്തിൽ വടക്കാഞ്ചേരി പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ റെയ്ഡിൽ 2,15,980 രൂപയുമായി 11 പേർ പിടിയിൽ. തൃശൂർ സിറ്റി പൊലീസ് കമീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. മുള്ളൂർക്കര ജങ്ഷനിലെ റിക്രിയേഷൻ ക്ലബും അതിനോട് ചേർന്ന വീടും കേന്ദ്രീകരിച്ചാണ് ചൂതാട്ടം നടന്നത്. കളിസ്ഥലത്തിന് സമീപത്തെ വീട്ടിൽ ഒളിപ്പിച്ചുവെച്ചിരുന്ന 2.15 ലക്ഷത്തിലധികം രൂപയാണ് പിടിച്ചെടുത്തത്.
പാലക്കാട് കരിമ്പുഴ സ്വദേശി ഷെയ്ക്ക് മുഹമ്മദ് (48), അഞ്ചേരി തട്ടാൻ പിടി മിലിറ് മനോജ് (56), വാണിയംകുളം സ്വദേശിയായ വിനോദ് കുമാർ (56), പാലക്കാട് കരിമ്പുഴ സ്വദേശി അജേഷ് (46), തൃശൂർ മനക്കൊടി റോയ് (57), ആറങ്ങോട്ടുകര സ്വദേശി ആരിഫ് (43), കേച്ചേരി പന്നിത്തടം സ്വദേശി സന്തോഷ് (52), പെരുമ്പിലാവ് സ്വദേശി പ്രജിത്ത് (52), പാലക്കാട് ലക്കിടി പേരൂർ സ്വദേശി ആലിക്കുട്ടി (66), കൂറ്റനാട് കൂട്ടുപാത സ്വദേശി അബൂബക്കർ (57), ചിറനല്ലൂർ അയ്മു മുക്ക് സ്വദേശി പ്രേമ ദാസ് (55) എന്നിവരെയാണ് പിടികൂടിയത്.