ഗാന്ധിജി ഇരിങ്ങാലക്കുടയിലെത്തിയപ്പോൾ
text_fieldsഇരിങ്ങാലക്കുട റെസ്റ്റ് ഹൗസിന് മുന്നില്‍ സ്ഥാപിച്ച
ഗാന്ധിയുടെ പ്രതിമ
ഹരിജന ഫണ്ട് ശേഖരണം മുഖ്യലക്ഷ്യമാക്കിയാണ് 1934 ജനുവരി 10 മുതൽ 13 ദിവസം നീണ്ട യാത്രയുമായി ഗാന്ധിജി നാലാം തവണ കേരളത്തിലെത്തിയത്. തൃശൂരിൽ ഹരിജന ഗ്രാമങ്ങൾ സന്ദർശിച്ച ശേഷമാണ് ഇരിങ്ങാലക്കുടയിൽ എത്തിയത്. അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരായ പേരാട്ടവേളയിലാണ് മഹാത്മാ ഗാന്ധിയുടെ കാല്പാദം ചരിത്രഭൂമിയായ ഇരിങ്ങാലക്കുടയില്‍ പതിഞ്ഞത്. അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരെ ഇരിങ്ങാലക്കുടയില്‍ ആരംഭിച്ച ചലനങ്ങള്‍ക്ക് ആക്കം കൂട്ടിയ മഹാസമ്മേളനം ഇന്നത്തെ ക്രൈസ്റ്റ് കോളജ് റോഡ്-കാട്ടൂര്‍ റോഡ് ജങ്ഷന് സമീപത്തെ ചളിയന്‍ പാടത്ത് 1934 ജനുവരിയിലാണ് നടന്നത്. സമ്മേളനശേഷം വിശ്രമിച്ചതും ഉച്ചഭക്ഷണം കഴിച്ചതും അന്നത്തെ തിരുവിതാംകൂര്‍ സത്രമായിരുന്ന ഇന്നത്തെ ഇരിങ്ങാലക്കുട പൊതുമരാമത്ത് റെസ്റ്റ് ഹൗസിലായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം വലിയ കെട്ടിടമായി റെസ്റ്റ് ഹൗസ് പുതുക്കിപ്പണിതു. ഗാന്ധിജിയുടെ സന്ദര്‍ശനത്തിന്റെ ഓർമകള്‍ പുതുതലമുറക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെ 2016ൽ ഇവിടെ ഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചു.