അതിരപ്പിള്ളിയിൽ കാട്ടാന ഒഴുക്കിൽപെട്ടു
text_fieldsഅതിരപ്പിള്ളി: അതിരപ്പിള്ളിയിൽ ചാലക്കുടിപ്പുഴ മുറിച്ചുകടന്ന കാട്ടാന ഒഴുക്കിൽപ്പെട്ടു. നീണ്ട പരിശ്രമത്തിനുശേഷം കാട്ടാന പുഴ കടക്കാനാവാതെ തിരിച്ചു കയറുകയായിരുന്നു. വെള്ളത്തിലിറങ്ങിയ മോഴയാനയാണ് ഒഴുക്കിൽപെട്ടത്. ഷോളയാർ, പറമ്പിക്കുളം, പെരിങ്ങൽക്കുത്ത് ഡാമുകൾ നിറഞ്ഞ് ജലം തുറന്നു വിട്ട് അനിയന്ത്രിതമായ ഒഴുക്ക് ഉണ്ടായിരുന്നു.
അവശസ്ഥിതിയിൽ കരകയറിയ ആന റേഷൻകട ഭാഗത്ത് അതിരപ്പിള്ളി-മലക്കപ്പാറ റോഡ് മുറിച്ചുകടന്ന് കാട്ടിലേക്ക് കയറിപ്പോയി. വനപാലകർ കരയിൽനിന്ന് കാട്ടാനയുടെ ചലനങ്ങൾ നിരീക്ഷിച്ചു. ഒരുമാസം മുമ്പ് ആനക്കയം ഭാഗത്ത് ഇതുപോലെ കാട്ടാന ഒഴുക്കിൽപെട്ടത് വാർത്തയായിരുന്നു. മുൻ വർഷങ്ങളിലും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.