ഭാര്യയെയും ഭാര്യാപിതാവിനെയും അമ്മയെയും ആക്രമിച്ച യുവാവ് അറസ്റ്റിൽ
text_fieldsകൊരട്ടി: ഭാര്യയെയും ഭാര്യാപിതാവിനെയും ഭാര്യാമാതാവിനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പൂലാനി സ്വദേശി ഞാറക്കൽ വീട്ടിൽ സുജിത്ത് (33) ആണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. സുജിത്തിന്റെ ഭാര്യാപിതാവായ പൂലാനി മണ്ണഞ്ചേരി വീട്ടിൽ സുരേഷ് (56), സുജിത്തിന്റെ ഭാര്യ പ്രിയ (27), ഭാര്യാമാതാവ് ബിന്ദു (48) എന്നിവരെയാണ് പരിക്കേൽപ്പിച്ചത്.
പൂലാനിയിലുള്ള സുരേഷിന്റെ വീട്ടിൽ എത്തി പ്രിയയെ ദേഹോപദ്രവം ഏൽപ്പിക്കുകയും തടയാൻ ചെന്ന സുരേഷിന്റെ ഭാര്യയെയും സുരേഷിനെയും പ്രതി അസഭ്യം പറയുകയും കൈ കൊണ്ടും പട്ടിക വടി കൊണ്ടും ശരീരത്തിന്റെ പല ഭാഗങ്ങളിലും ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. കൊരട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ അഞ്ച് ക്രിമിനൽക്കേസുകളിൽ പ്രതിയാണ് സുജിത്തെന്ന് പൊലീസ് പറഞ്ഞു. കൊരട്ടി എസ്.എച്ച്.ഒ അമൃതരംഗൻ, എസ്.ഐ.ഒ. ജി. ഷാജു, എസ്.ഐ ഷിബു, എ.എസ്.ഐ ഷിജോ, എസ്.സി.പി.ഒമാരായ പ്രവീൺ, അലി, സലീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.