അപകടത്തില്‍പെട്ട വാഹനങ്ങൾ നടപ്പാതയില്‍; കാല്‍നടയാത്രികര്‍ ബുദ്ധിമുട്ടില്‍
text_fieldsവെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് മുന്നിൽ റോഡരികില്‍ കൊണ്ടിട്ടിരിക്കുന്ന വാഹനങ്ങള്‍
വെഞ്ഞാറമൂട്: ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്നതിനിടെ കാല്‍നടയാത്രികര്‍ക്ക് കൂടി ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ നടപ്പാതയില്‍ അപകടത്തില്‍പെട്ട വാഹനങ്ങളും തൊണ്ടിമുതലായി പിടിച്ചെടുത്ത വാഹനങ്ങളും. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന്റെ മുന്നിൽ നടപ്പാതയില്‍ കൊണ്ടിട്ട വാഹനങ്ങളാണ് കാല്‍നടയാത്രികര്‍ക്ക് ബുദ്ധിമുട്ടാകുന്നത്.
നൂറുകണക്കിന് വാഹനങ്ങളാണ് പൊലീസ് സ്റ്റേഷന്, പോലീസ് ക്വാര്‍ട്ടേഴ്സ് വളപ്പുകളിലായി വര്‍ഷങ്ങളായി കിടക്കുന്നത്. വളപ്പ് വാഹനങ്ങള്‍കൊണ്ട് നിറഞ്ഞതോടെ സമീപകാലത്ത് അപകടത്തില്‍പെട്ടതും തൊണ്ടിമുതലായി പിടികൂടിയതുമായ വാഹനങ്ങൾ റോഡരികില്‍ അലക്ഷ്യമായി ഇട്ടത് കാല്‍നടയാത്രികര്‍ക്ക് ബുദ്ധിമുട്ടാവുകയായിരുന്നു.