പോക്സോ കേസിൽ പ്രതി അറസ്റ്റിൽ
text_fieldsഅബു താഹിർ
തിരുവനന്തപുരം: ഓട്ടോയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി അതിക്രമിച്ച കേസിലെ പ്രതി പിടിയിൽ. നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശി അബു താഹിർ (26) ആണ് മ്യൂസിയം പൊലീസിന്റെ പിടിയിലായത്. ജൂലായ് 27നായിരുന്നു കേസിനാസ്പദമായ സംഭവം.
പ്ലാമൂടുള്ള ട്രെയിനിംഗ് കോളജിൽ പോകാനായി കിഴക്കേകോട്ടയിൽ ബസ് കാത്തുനിന്ന പെൺകുട്ടിയെ പ്രതി ഓട്ടോയുമായി എത്തി പ്ലാമൂട് കൊണ്ടാക്കാമെന്ന് പറഞ്ഞ് ഓട്ടോയിൽ കയറ്റുകയായിരുന്നു. പ്ലാമൂട് ഇടവഴിയിൽ ഓട്ടോ നിറുത്തി പെൺകുട്ടിയെ ലൈംഗികമായി അതിക്രമിച്ചു.
ഇക്കാര്യം പെൺകുട്ടി കൗൺസലിംഗിനെത്തിയ അധ്യാപികയോട് പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. അധ്യാപിക വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിക്കുകയും അവർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. മ്യൂസിയം എ.സി.പി സ്റ്റുവർട്ട് കീലർ, സി.ഐ വിമൽ, എസ്.ഐമാരായ വിപിൻ, ബാലസുബ്രഹ്മണ്യൻ, സൂരജ്, എ.എസ്.ഐ അനിൽകുമാർ, രാജേഷ്, സി.പി.ഒമാരായ ഷൈൻ, ഷീല, ദീപു, പ്രവീൺ, സുൽഫി, ഷിനി എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്.


