Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2025 4:35 PM GMT Updated On
date_range 2025-07-26T22:07:27+05:30വി.എസിന്‍റെ നിര്യാണത്തിൽ എയിംസ് പട്ന മലയാളി അസോസിയേഷൻ അനുശോചിച്ചു
text_fieldsപട്ന: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ നിര്യാണത്തിൽ എയിംസ് പട്ന മലയാളി അസോസിയേഷൻ അനുശോചന യോഗം സംഘടിപ്പിച്ചു. യോഗത്തിൽ അസോസിയേഷൻ അംഗങ്ങൾ, പട്നയിലെ മലയാളി സമൂഹത്തിലെ പ്രമുഖർ, ആശുപത്രി ജീവനക്കാർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
സമുന്നത നേതാവായ വി.എസിന്‍റെ സാമുഹിക-രാഷ്ട്രീയ സംഭാവനകളെ കുറിച്ച് അനുശോചന സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. വി.എസ് വിവിധ തലമുറയിൽപെട്ട മലയാളി സമൂഹത്തിന് പ്രചോദനമായിരുന്നുവെന്ന് പങ്കെടുത്തവർ അനുസ്മരിച്ചു. അനുശോചന യോഗത്തിൽ പങ്കെടുത്തവർ വി.എസിന്‍റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.
Next Story