അനീമിയ ബോധവത്കരണവും ന്യൂട്രീഷ്യൻ എക്സിബിഷനും ഒരുക്കി അംഗൻവാടികൾ
text_fieldsതിരുവനന്തപുരം: അനീമിയ ബോധവത്കരണവും ന്യൂട്രീഷ്യൻ എക്സിബിഷനുമായി അംഗൻവാടികൾ. 30 വരെ നീളുന്ന കേന്ദ്ര പദ്ധതി ‘പോഷൻമാ’യുടെ ഭാഗമായാണ് പരിപാടി. വനിതകൾ, കൗമാരപ്രായക്കാർ, ശിശുക്കൾ എന്നിവരിൽ പോഷകാഹാരക്കുറവ് പരിഹരിക്കുകയാണ് പദ്ധതി ലക്ഷ്യം. സെപ്റ്റംബർ 12ന് എല്ലാ അംഗൻവാടികളിലും അനീമിയ ബോധവത്കരണം നടത്തും.
11 വരെ കുട്ടികൾക്ക് വൈറ്റമിൻ കൂടുതലുള്ള പച്ചക്കറിയും ഭക്ഷണങ്ങളും പരിചയപ്പെടുത്തുകയും നൽകുകയും ചെയ്യും. വൈറ്റമിൻ കൂടുതലുള്ള ഭക്ഷ്യവസ്തുവുമായി നിൽക്കുന്ന കുഞ്ഞിന്റെ ചിത്രം പകർത്തി ജൻ ആന്തോളൻ ഡാഷ് ബോർഡിൽ അപ്ലോഡ് ചെയ്യണമെന്ന നിർദേശവുമുണ്ട്.
പ്രഥമ ശുശ്രൂഷ ദിനത്തിന്റെ ഭാഗമായി 13ന് ജില്ലതലത്തിൽ സൗജന്യമായി ഓൺലൈൻ സെമിനാർ നടത്തും. 26ന് ഗർഭകാലവും പോഷകാഹാരവും വിഷയത്തിൽ സാമൂഹികാധിഷ്ഠിത പരിപാടി ഒരുക്കണമെന്നും സർക്കുലറിൽ നിർദേശമുണ്ട്.