അക്വാട്ടിക്; ഹാട്രിക് സ്വർണം
text_fieldsദക്ഷിണ ബിജു
തിരുവനന്തപുരം: സ്വന്തം നീന്തൽ കുളത്തിൽ നിന്നും ദക്ഷിണ മുങ്ങി എടുത്തത് ഹാട്രിക് സ്വർണം. പിരപ്പൻകോട് ഗവ.വി.എച്ച്.എസ്.എസിലെ ദക്ഷിണ ബിജു ആണ് ഹാട്രിക് സ്വർണ്ണം നേടിയത്. സംസ്ഥാന സ്കൂൾ കായികമേള അക്വാറ്റിക് മത്സരങ്ങൾ നടന്ന പിരപ്പൻകോട് ഡോ.ബി.ആർ.അംബേദ്കർ ഇന്റർനാഷനൽ അക്വാട്ടിക് കോംപ്ലക്സിലാണ് ദക്ഷിണ ബിജോ നീന്തൽ പരിശീലനം നടത്തുന്നത്. നീന്തി തുടങ്ങിയത് ഈ കുളത്തിലാണ്. തുടർന്നുള്ള പരിശീലനങ്ങളും.
ആദ്യദിനം സീനിയർ ഗേൾസ് 100 മീറ്റർ ബാക്ക് സ്ട്രോക്കിൽ സ്വർണം നേടിയിരുന്നു. സീനിയർ 200 മീറ്റർ ബാക്ക് സ്ട്രോക്കിലും സ്വർണം നേടി. നാലാം ദിനം 100 മീറ്റർ ഫ്രീസ്റ്റൈലിലും സ്വർണം സ്വന്തമാക്കി. ആദ്യദിന മത്സരത്തിനിടെ ഫിനിഷിങ് പോയിന്റിൽ ടച്ച്പാടിൽ കയ്യിടിച്ച് മുറിവേറ്റു. വലത് കൈപ്പത്തിയുടെ പിൻഭാഗത്തായാണ് മുറിവ് ഉണ്ടായത് ആശുപത്രിയിൽ പോയി മരുന്നുവെച്ച് ബാൻഡേജ് ഒട്ടിച്ചു. ഇതുമായാണ് തുടർന്നുള്ള മത്സരത്തിനിറങ്ങിയത്. പോത്തൻകോട് ശാന്തിഗിരി ആയുർവേദയുടെ മാർക്കറ്റിങ് ജീവനക്കാരനായ ബിജോയുടെയും പ്രിയയുടെയും മകളാണ് ദക്ഷിണ.


